KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പാറത്തോട് ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ ജോസിന അന്നാ ജോസ് ( എൽ ഡിഎഫ്‌ ) ന് മിന്നും വിജയം .

പാറത്തോട് ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ ജോസിന അന്നാ ജോസ് ( എൽ ഡിഎഫ്‌ ) മികച്ച വിജയം കരസ്ഥമാക്കി.
28 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജോസിന തൊട്ടടുത്ത എതിർ സ്ഥാനാർഥി എസ്.ഡി.പി.ഐയുടെ ഫിലോമിന ബേബിയെ തോൽപ്പിച്ചത് . യു ഡിഎഫ്‌ സ്ഥാനാർഥി മിനി സാം വർഗീസ് മൂന്നാം സ്ഥാനത്ത്.. എൽ ഡിഎഫ് സ്ഥാനാർഥി 369 വോട്ടുകൾ നേടിയപ്പോൾ, എസ്.ഡി.പി.ഐ 341 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്ത് എത്തി. 321 വോട്ടുകൾ നേടിയ യു ഡിഎഫ്‌ സ്ഥാനാർഥി മൂന്നാം സ്ഥാനത്ത് എത്തി.

കഴിഞ്ഞ തിരെഞ്ഞെടുപ്പിൽ കേവലം 36 വോട്ടുകൾ മാത്രമുണ്ടായിരുന്ന എസ്.ഡി.പി.ഐ, ഇത്തവണ 341 വോട്ടുകൾ നേടി ശക്തി തെളിയിച്ചു

error: Content is protected !!