ആതുര സേവനത്തില്‍ നിന്നും ജനസേവനത്തിലേയ്ക്ക് ജൂബീ അഷറഫിന് മികച്ച ഭൂരിപക്ഷം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് എരുമേലി ഡിവിഷനില്‍ നിന്നും എല്‍. ഡി. എഫ്. സ്ഥാനാര്‍ഥിയായി വിജയിച്ച ജൂബി അഷറഫ് ചക്കാലയ്ക്കലിന് ജില്ലയിലെ ഏറ്റവും കൂടിയ ഭൂരിപക്ഷം. 2757 വോട്ടുകളാണ് ഭൂരിപക്ഷമായി ലഭിച്ചത്. ജൂബി അഷറഫ് ചക്കാലയ്ക്കല്‍ (എല്‍ ഡി എഫ് )
4385 വോട്ടും യു. ഡി. എഫ്. സ്ഥാനാര്‍ഥി ബീനാ അഷറഫിന് 1628 വോട്ടും ബി. ജെ. പി. സ്ഥാനാര്‍ഥി മിനി രവീന്ദ്രന് 1185 വോട്ടും സ്വതന്ത്ര സ്ഥാനാര്‍ഥി ജസ്‌നാ ജമാലിന് 728 വോട്ടുമാണ് ലഭിച്ചത്. കന്നിയങ്കത്തില്‍ തന്നെ ബ്ലോക്ക് പഞ്ചായത്തുകളിലെ ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുകയായിരുന്നു ജൂബി അഷറഫ്. എരുമേലി പഞ്ചായത്തിലെ ടൗണ്‍ വാര്‍ഡ്, പാക്കാനം, വാഴക്കാലാ, നേര്‍ച്ചപ്പാറ, തുമരംപാറ, ഇരുമ്പൂന്നിക്കര, പ്രൊപ്പോസ് എന്നി വാര്‍ഡുകളാണ് ഡിവിഷനിലുള്ളത്. എല്ലാ വാര്‍ഡുകളിലും ജൂബി അഷറഫിനായിരുന്നു ലീഡ്. ബാംഗ്‌ളൂരില്‍ നേഴ്‌സായി ജോലി ചെയ്തിരുന്ന ജൂബി ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി വീട്ടമ്മയായി കഴിയുകയായിരുന്നു. എരുമേലി തെക്കു വില്ലേജിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫ് മുഹമ്മദ് അഷറഫ് ചക്കാലയ്ക്കലാണ് ജൂബിയുടെ ഭര്‍ത്താവ്. വിദ്യാര്‍ഥികളായ അജ്മിയ അഷറഫ്, നെജ്മിയ സുഹ്റാ, സജ്മിയ ഫാത്തിമ, അന്‍വര്‍ സി. ജബാര്‍ എന്നിവര്‍ മക്കളാണ്.

error: Content is protected !!