പാറത്തോട്ടില്‍ പൊട്ടിത്തെറി: കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജി വച്ചു
തദേശ തെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മണ്ഡലം പ്രസിഡന്റ് സ്ഥാനം രാജിവച്ചതായി എം. എന്‍. അപ്പുക്കുട്ടന്‍. മണ്ഡലം പ്രസിഡന്റായി നിയമിച്ചതു മുതല്‍ മുന്‍ മണ്ഡലം പ്രസിഡന്റ് ജോയി പൂവത്തിങ്കലിന്റെ നേതൃത്വത്തില്‍ വിമതപ്രവര്‍ത്തനങ്ങള്‍ നടത്തുന്നായും നവമാധ്യമങ്ങള്‍ വഴി പാര്‍ട്ടി വിരുദ്ധ പ്രചരണങ്ങള്‍ നടത്തുന്നതായും ആരോപിച്ചാണ് രാജി. കോണ്‍ഗ്രസ് ഉന്നത നേതൃത്വം വിമത പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതായും കെ. പി. സി. സി. പ്രസിഡന്റ്, ഡി. സി. സി. പ്രസിഡന്റ് എന്നിവര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. പാറത്തോട് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ഥികളെ നിര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തി. ഇടതു സ്ഥാനാര്‍ഥിക്ക് വോട്ടു കച്ചവടം നടത്തിയതായും ആരോപിക്കുന്നു. ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഉന്നത നേതൃത്വത്തിന് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് എം. എന്‍. അപ്പുക്കുട്ടന്‍ അറിയിച്ചു.