ഡോ. വന്ദനയുടെ കൊലപാതകം..കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി ജീവനക്കാർ പ്രതിഷേധിച്ചു

കാഞ്ഞിരപ്പള്ളി: കൊട്ടാരക്കരയിൽ വനിതാ ഡോക്ടറെ കുത്തിക്കൊന്ന സംഭവത്തിൽ ജനറൽ ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും പ്രതിഷേധിച്ചു. രാവിലെ 11 വരെ ഒ.പി. പ്രവർത്തിച്ചു.

തുടർന്ന് ഡോക്ടർമാരും ജീവനക്കാരും ആശുപത്രിയിൽ പ്രതിഷേധ യോഗം നടത്തി. ഒ.പി. അവസാനിപ്പിച്ചെങ്കിലും അത്യാഹിത വിഭാഗത്തിൽ രോഗികൾക്ക് ചികിത്സ നൽകിയിരുന്നു. ലാബ്, ഫാർമസി, എക്സ്‌റേ എന്നിവ പ്രവർത്തിച്ചിരുന്നു.

ആശുപത്രി സംരക്ഷണ നിയമങ്ങൾ ശക്തമാക്കണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു. ആശുപത്രിയിലെ ജീവനക്കാർക്ക് നേരേ പലപ്പോഴും രോഗികൾ അക്രമാസക്തരാകാറുണ്ട്. ജീവനക്കാർക്ക് സംരക്ഷണം നൽകാനും തുടർന്ന് ഇത്തരം അക്രമങ്ങൾ ഉണ്ടാകാതിരിക്കാനും നടപടി വേണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം.

പ്രതിഷേധ യോഗത്തിൽ ആശുപത്രി സൂപ്രണ്ട് എം. ശാന്തി, ആർ.എം.ഒ. രേഖാ ശാലിനി, ഡോ. വൈ.എം. നൗഷദ്, ജെ.എച്ച്.ഐ. ബൈജു ഹാരൂൺ തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!