KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന ബി.ജെ.പി.നേതാവുമായ
പ്രകാശ് ജാവദേക്കർ ആദിവാസി മേഖല സന്ദർശിച്ചു

മുണ്ടക്കയം : മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന ബി.ജെ.പി.നേതാവും  ലോക്സഭാംഗവുമായ പ്രകാശ് ജാവ് ദേക്കർ ആദിവാസി മേഖലയിൽ സന്ദർശനം നടത്തി
,മുണ്ടക്കയം കോസടിയിൽ  പരമ്പരാഗത കലാരൂപങ്ങളുടെ അകമ്പടിയോടെ നൂറ് കണക്കിനാളുകൾ പ്രകാശ് ജാവേദക്കറിനെ സ്വീകരിച്ചു ,
ഊരുമൂപ്പൻ്റെ നേതൃത്വത്തിൽ ദീർഘനേരം കാടിൻ്റെ മക്കളുടെ ജീവത് പ്രശ്നങ്ങൾ ചർച്ച ചെയ്തു ,
പരമ്പരാഗത കലാരൂപങ്ങൾ സംരക്ഷിക്കുവാനും ലോകത്തിന് മുൻപിൽ പരിചയപ്പെടുത്തുവാനും വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ജാവ്ദേക്കർ ഉറപ്പു നൽകി .

            ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ ,ഡോ :ജെ. പ്രമീളാദേവി, ജില്ലാ പ്രസിഡന്റ്  ലിജിൻലാൽ ,സെക്രട്ടറി അഖിൽ രവീന്ദ്രൻ ,സെൽ കോർഡിനേറ്റർ കെ.ആർ സോജി, മണ്ഡലം പ്രസിഡന്റ് റോയ് ചാക്കോ ,നേതാക്കളായ ആർ.സി.നായർ ,പി .എ .മനോജ് ,പി കെ.അയ്യപ്പദാസ് ,സി.വിജയരാഘവൻ ,സുമ രവി ,ഉജാകുമാരി ,പി.കെ രവി ,സന്തോഷ് കോരുത്തോട് തുടങ്ങിയവർ പ്രസംഗിച്ചു

error: Content is protected !!