പാറത്തോട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കിസ്സാന്‍ മേള സംഘടിപ്പിച്ചു.
പാറത്തോട് : പാറത്തോട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കിസാന്‍ മേള അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ വിജയലാല്‍ അധ്യക്ഷത വഹിച്ചു.
മേളയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പരിധിയിലെ വിവിധ കര്‍ഷക കൂട്ടായ്മകള്‍ ഒരുക്കിയ നാല്‍പത് പ്രദര്‍ശന സ്റ്റാളുകളായി വിവിധ കാര്‍ഷിക ഉത്പന്നങ്ങള്‍, കാര്‍ഷികയന്ത്രവത്കരണ സാമഗ്രികള്‍ ഹൈടെക് അഗ്രികള്‍ച്ചര്‍ മെഷിനറികള്‍ , ട്രിപ്പ് ഇറിഗേഷനുവേണ്ടിയുള്ള നൂതന സാങ്കേതിക വിദ്യകള്‍ അടിസ്ഥാനമാക്കിയ മെഷിനറികള്‍ എന്നിവയും ,കാര്‍ഷിക നടീല്‍ വസ്തുക്കള്‍,വിദേശ ഇനം ഫലവൃക്ഷതൈകള്‍ ,ഹൈബ്രിഡ് പച്ചക്കറി തൈകള്‍ ,തേന്‍ ഉത്പന്നങ്ങള്‍, മൂല്യവര്‍ദ്ദിത കൊക്കോ ഉത്പന്നങ്ങള്‍ ,പാലു ഉത്പന്നങ്ങള്‍, അലങ്കാര ചെടികളുടെ നടീല്‍ വസ്തുക്കള്‍,വിവിധ ഇനത്തിലുള്ള പ്രകൃതി സൗഹൃത ചെടിച്ചട്ടികള്‍ ,ജൈവവളങ്ങള്‍ ,ജൈവ കീടനാടിനികള്‍ എന്നിവ വില്‍പനയ്ക്കായി ക്രമീകരിച്ചിരുന്നു.
പി എം കിസ്സാന്‍ ഹെല്‍പ് നൂറില്‍ അധികം പേരുടെ അപേക്ഷകളിലെ അപാകതകള്‍ പരിഹരിക്കുകയുണ്ടായി. മേളയോട് അനുബന്ധിച്ച് വിവിധ കലാപരിപാടികള്‍ നടത്തപ്പെടുകയുണ്ടായി.പൊതു സമ്മേളനത്തില്‍ ജില്ലാ കൃഷി ഓഫീസര്‍ .പ്രീത പോള്‍ കൃഷി വകുപ്പ് മുഖേന നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ സംബന്ധിച്ച് സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിതാ രതീഷ് പഞ്ചായത്തിലെ മികച്ച കര്‍ഷകരെ ആദരിച്ചു. ജില്ലാ പഞ്ചാത്ത് അംഗം കുമാരി അനുപമ.വി ആര്‍ മുഖ്യപ്രഭാഷണം നടത്തി. കൃഷിവകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ . അനിത എ. വി ഭാരതീയ പ്രകൃതി കൃഷിയെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ത്രിതല പഞ്ചായത്ത് അംഗങ്ങളായ ജിജി ഫിലിപ്പ് , ജോണിക്കുട്ടി മഠത്തിനകം, സോഫി ജോസഫ്, ബിനാ ജോസഫ്, അഡ്വ. സാജന്‍ കുന്നത്ത്, റ്റി.ജെ.മോഹനന്‍,ഡയസ് കോക്കാട്ട്, രാജന്‍ റ്റി,ശശികുമാര്‍ ,ഷേര്‍ളി വര്‍ഗ്ഗീസ്, അലിയാര്‍ കെ യു, സുമീന അലിയാര്‍,ജോസ്ന അന്ന ജോസ്, ആന്‍റണി ജോസഫ്, ബിജോജി തോമസ്, ഏലിയാമ്മ തോമസ്, സിന്ധു മോഹനന്‍, സിയാദ് കെ എ, ഷാലമ്മ ജെയിസ്, കെ പി സുജീലന്‍,കൃഷി ഓഫീസര്‍ അപ്പു എം.ജി, അസിസ്റ്റന്‍റ് കൃഷി ഓഫീസര്‍ എബി.ജെ എന്നിവര്‍ പ്രസംഗിച്ചു.