സ്വപ്നതുല്യമായി, ഗതകാലത്തിലേക്ക് ഒരു തിരികെ യാത്ര

കാഞ്ഞിരപ്പള്ളി : 1977-’80 ൽ സെന്റ് ഡൊമിനിക്‌സ് കോളജിൽ നിന്നും പഠിച്ചിറങ്ങിയ ആദ്യബാച്ച്‌ ബി. എ ഇക്കണോമിക്സ് വിദ്യാർഥികൾ അറുപതുകളിലും യുവത്വം ആസ്വദിച്ചു പ്രഥമ ബാച്ച് ഒത്തുചേരൽ – ‘ഡോമിനിസ് 77 ൽ. 43 വർഷങ്ങൾക്കു ശേഷം അവർ ആഹ്ലാദപൂർവം ഒരുമിച്ചു കൂടി, ക്ലാസിൽ ഹാജരെടുത്തു, അദ്ധ്യാപകർ ക്ലാസ് എടുത്തു, ഓരോരുത്തരും തങ്ങൾ നിറഞ്ഞാടിയ ജീവിതാനുഭവങ്ങൾ പങ്കുവെച്ചു, ആടി, പാടി, സാംസ്കാരിക മത്സരങ്ങൾ നടത്തി, സ്നേഹവിരുന്നിൽ പങ്കെടുത്തു. അങ്ങനെ പോയകാലം പുനഃസൃഷ്ടിച്ചു.

ഈ മുഴുദിന ഒത്തുചേരലിൽ സെന്റ് ഡൊമിനിക്‌സ് കോളേജ് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ്, ബർസാർ ഫാ. മനോജ് പാലക്കുടി, പ്രൊഫ: തോമസ് മാത്യു പന്തിരുവേലിൽ, ഗ്രേസി ഇ.എം, റോസിലിൻഡ് മാത്യു എന്നിവർ പ്രസംഗിച്ചു..

51 അംഗ ബാച്ചിൽ 36 പൂർവ്വ വിദ്യാർഥികൾ, സംഗമത്തിൽ പങ്കെടുത്തു. ഓർമ്മച്ചെപ്പായി സ്നേഹോപഹാരങ്ങളും കൈമാറി. മറ്റൊരു വേദിയിൽ വീണ്ടും കണ്ടുമുട്ടാം എന്ന ശുഭാപ്തിവിശ്വാസത്തോടെ യാത്രയായി.

error: Content is protected !!