KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളിയിൽ വഴിയോര വിശ്രമകേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കുരിശു കവലയിൽ മണിമല റോഡിൽ ടാക്സി സ്റ്റാൻഡിനും മീഡിയാ സെൻറ്ററിനും സമീപത്തായി നിർമ്മിക്കുന്ന വഴിയോര വിശ്രമകേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി .

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 2023 – 24 ജനകീയാസൂത്രണ പദ്ധതിയിൽ 15,50,000 രൂപയും ബ്ലോക്ക് പഞ്ചായത്ത് 15,00,000 രൂപയും ചേർത്ത് 30,50,000 രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന വഴിയോര വിശ്രമ കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടക്കം കുറിച്ചിരിക്കുകയാണ്.

ടോയ്ലറ്റ് സമുച്ചയം, വിശ്രമ കേന്ദ്രം, കഫേ ഷോപ്പ്, ഫീഡിങ് റൂം എന്നിവയോടു കൂടിയാണ് വഴിയോര വിശ്രമ കേന്ദ്രം നിർമ്മിക്കുന്നതെന്ന് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ തങ്കപ്പൻ അറിയിച്ചു.

error: Content is protected !!