കോവിഡ് പ്രതിരോധ വാക്‌സിനുകൾ ജനങ്ങളുടെ സുരക്ഷയ്ക്ക് : ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ
കോവിഡ് പ്രതിരോധ വാക്‌സിനുകൾ ജനങ്ങളുടെ സുരക്ഷയ്ക്ക് : ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ നൽകുന്ന സന്ദേശങ്ങൾ
കോവിഡ് പ്രതിരോധ വാക്‌സിൻ കുത്തിവയ്പ്പിന് തുടക്കമായി. എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ ഡോ. സീന ഇസ്മായിൽ ആദ്യ കുത്തിവയ്‌പ്പ് സ്വീകരിച്ചു. വാക്‌സിൻ വിതരണത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്തുവാൻ എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിയ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ വിവിധ മെമ്പർമാർ പ്രതിരോധ കുത്തിവയ്പ്പ് എടുക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി നൽകുന്ന സന്ദേശങ്ങൾ ഇവിടെ കാണുക :
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, വൈസ് പ്രസിഡന്റ് സാജൻ കുന്നത്ത്, ജോളി മടുക്കക്കുഴി – ബ്ലോക്ക് മെമ്പർ – മണ്ണാറക്കയം, വിമല ജോസഫ് – ബ്ലോക്ക് മെമ്പർ ആനക്കല്ല്, മോഹനന്‍ റ്റി ജെ – ബ്ലോക്ക് മെമ്പർ പാറത്തോട്, അഞ്ജലി ജേക്കബ് – ബ്ലോക്ക് മെമ്പർ കൂട്ടിക്കൽ , ജൂബി അഷറഫ് – ബ്ലോക്ക് മെമ്പർ എരുമേലി, ജയശ്രീ ഗോപിദാസ് – ബ്ലോക്ക് മെമ്പർ പൊന്തൻപുഴ , പി കെ പ്രദീപ് – ബ്ലോക്ക് മെമ്പർ പുഞ്ചവയൽ , നാസർ പനച്ചി – എരുമേലി പഞ്ചായത്ത് മെമ്പർ എന്നിവർ നൽകുന്ന കോവിഡ് പ്രതിരോധ സന്ദേശങ്ങൾ ..