ജെസ്‌ന തിരോധാനം : ദുരൂഹത നീക്കുവാൻ കേന്ദ്ര ഏജൻസിയെക്കൊണ്ട് കേസ് അന്വേഷിപ്പിക്കുവാൻ നിവേദനം നൽകുമെന്ന് ബിജെപി
എരുമേലി : കാഞ്ഞിരപ്പള്ളി എസ് ഡി കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്ന മുക്കൂട്ടുതറ സ്വദേശിനി ജെസ്‌ന മരിയ ജയിംസിനെ കാണാതായിട്ട് മൂന്നു വർഷങ്ങൾ ആകുമ്പോഴും, ഇതുവരെ കേസന്വേഷിച്ച കേരളാപോലീസിന് വിശ്വസനീയമായ യാതൊരുതുമ്പും ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ കേന്ദ്ര ഏജൻസിയെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണം എന്ന ആവശ്യവുമായി കേന്ദ്രമന്ത്രിക്ക് നിവേദനം നൽകുമെന്ന് ബിജെപി പൂഞ്ഞാർ മണ്ഡലം കമ്മറ്റി ഭാരവാഹികൾ അറിയിച്ചു .
കേരളപോലീസിലെ ചില മുതിർന്ന ഉദ്യോഗസ്ഥർ ജെസ്‌നയെക്കുറിച്ചു നടത്തിയ ചില പരാമർശങ്ങളുടെ ചുവടുപിടിച്ച് കേരളമാകെ ഊഹാപോഹ വാർത്തകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് . ജെസ്‌നയെക്കുറിച്ചു അറിവുള്ള കാര്യങ്ങൾ വെളിപ്പടുത്തവൻ പോലീസ് തയ്യാറാകാത്തത് ദുരൂഹത ഉണർത്തുന്നു . ജെസ്‌ന കേസിൽ പോലീസ് ഇനിയും അലംഭാവം തുടർന്നാൽ കേന്ദ്ര ഏജൻസികൾ അന്വേഷണം ഏറ്റെടുക്കണമെന്നും അവർ പറഞ്ഞു.
എരുമേലി മിഡീയ സെന്ററില്‍ നടന്ന പത്രസമ്മേളത്തില്‍ ബിജെപി സംസ്ഥാന കമ്മറ്റി അംഗം എന്‍ ഹരി,ബിജെപി ജില്ല സെക്രട്ടറി വി.സി അജികുമാര്‍, മണ്ഡലം പ്രസിഡന്റ് കെബി മധു, ജില്ലാ കമ്മറ്റിംഗം അഡ്വ കെബി സനല്‍കുമാര്‍, എരുമേലി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഹരികൃഷ്ണന്‍ പേഴുക്കാട്ടില്‍, ജനറല്‍ സെക്രട്ടറി മനോജ് എന്നിവര്‍ പങ്കെടുത്തു.