അറിവ് ആയുധമാക്കിയ പ്രവർത്തനം നാടിന്റെ വികസന സങ്കൽപം യാഥാർഥ്യമാക്കും : മുനവ്വറലി ശിഹാബ് തങ്ങൾ.
കൊക്കയാർ: അറിവിനെ ആയുധമാക്കിയുള്ള പ്രവർത്തനം നാടിന്റെ വികസന സങ്കൽപം യാഥാർഥ്യമാക്കുമെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. വെംബ്ലി കേന്ദ്രമായി ആരംഭിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അറിവ് പകർന്നുനൽകുന്നതിൽ ജാതി-മത വിവേചനങ്ങൾ പാടില്ല. വിവേചനങ്ങളില്ലാതെ ഒരുമനസ്സോടെ ഉണ്ടാക്കുന്ന കൂട്ടായ്മ വിജയം കാണാതെ പിന്മാറില്ല. സിവിൽ സർവിസ് സ്വപ്നം കാണാൻ പോലും സാധാരണക്കാരന്റെ മക്കൾക്ക് കഴിയാതിരുന്ന കാലത്തുനിന്ന് സാധാരണ ക്കാരന്റെ അവകാശമായി സിവിൽസർവിസ് അടക്കമുള്ള മേഖലയെ മാറ്റാൻ കഴിഞ്ഞു. ഗ്രാമീണ മേഖലയിൽ നിർധനരായ ആളുകൾക്ക് അറിവു നൽകാൻ ഹിദായ ഫൗണ്ടേഷൻ ഒരുക്കുന്ന ഈ സംരംഭം സർവശക്തൻ വിജയത്തിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹിദായ പ്ലാനിങ് ബോർഡ് ചെയർമാൻ അസീസ് ബഡായിൽ അധ്യക്ഷത വഹിച്ചു. വെംബ്ലി ഡെവലപ്മെന്റ് പ്രോജക്ട് പ്രഖ്യാപനം വാഴൂർ സോമൻ എം.എൽ.എയും ഹിദായ പ്രോജക്ട് ഡോക്യുമെന്ററി ലോഞ്ചിങ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയും നിർവഹിച്ചു. മലപ്പുറം ബദ്റുജ ഇസ്ലാമിക് സെന്റർ ചെയർമാൻ ശിഹാബുദ്ദീൻ അൽ ബുഖാരി പ്രഭാഷണം നടത്തി. ഹിദായ ഷീ മിഷൻ കൊക്കയാർ പഞ്ചായത്ത് പ്രസിഡന്റ് മോളി ഡോമിനിക്കും സ്പാനീഷ് ഭാഷ സർട്ടിഫിക്കറ്റ് വിതരണം കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസും നി ർവഹിച്ചു.
അബു ഷമ്മാസ് അലി മൗലവി മുഖ്യപ്രഭാഷണം നടത്തി. അബൂദബി ഇന്ത്യൻ കൾചറൽ സെന്റർ മാനേജിങ് കമ്മിറ്റിയംഗം ഇസ്ഹാഖ് നദ്‌വി, അജ്‌മി ഗ്രൂപ് ചെയർമാൻ അബ്ദുൽഖാദർ ഹാജി എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ഹിദായ രക്ഷാധികാരി ഉബൈദുല്ല അസ്ഹരി ആമുഖ പ്ര ഭാഷണം നടത്തി. സി.എസ്.ഡി. എസ് സംസ്ഥാന പ്രസിഡന്റ് കെ. കെ. സുരേഷ്, മലയരയ മഹാസ ഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. സജീവ്, അഡ്വ. അലക്സ് കോഴിമല, പി.എം. അബ്ദുൽ സലാം, കമറുദ്ദീൻ മുളമൂട്ടിൽ, എ. അബ്ദുൽ സലാം, അബു ഉബൈ ദത്ത്, കെ.എൽ. ദാനിയേൽ, സജിത് കെ. ശശി, ജിയാഷ് കരീം, പി. വൈ. അബ്ദുൽ ലത്തീഫ്, ഹംസ മദനി, എൻ.എ. വഹാബ്, എം.സി. ഖാൻ, സണ്ണി ആന്റണി, ഹാജി അയ്യൂബ്ഖാൻ കാസിം, ജോസ് വരിക്കയിൽ, കൊപ്ലി ഹസൻ, ജോസഫ് മാത്യു, പി.ജെ. വർഗീസ്, ഈപ്പൻ മാത്യു, വി.ജെ. സുരേഷ് കുമാർ, പി.എൻ. അസീസ്, ഒ.കെ. അബ്ദു ൽ സലാം, നാഗൂർ മീരാൻ സാഹിബ്, പരീത് ഖാൻ കറുത്തോരുവീ ട്, ഹാറൂൺ ഹബീബ്, ഹംസ ആലസം പാട്ടിൽ, കുഞ്ഞുമുഹമ്മദ് പാറയിൽ, കെ. ഇസ്മായിൽ, നവാസ് പുളിക്കൽ എന്നിവർ സംസാരിച്ചു.
സിവിൽ സർവിസ് കോച്ചിങ് സെന്ററർ, വിദേശഭാഷ പഠനകേന്ദ്രം, പി.എസ്.സി കോച്ചിങ് സെന്റർ എന്നിവയാണ് ഹിദായയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ.