ഹിദായ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശിലാസ്ഥാപനം നടത്തി
കൊക്കയാർ ∙ അറിവിനെ ആയുധമാക്കിയ പ്രവർത്തനമാണ് നാടിന്റെ വികസനത്തിന് ആവശ്യമെന്ന് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ പറഞ്ഞു. വെംബ്ലി കേന്ദ്രമായി ഹിദായ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഹിദായ പ്ലാനിങ് ബോർഡ് ചെയർമാൻ അസീസ് ബഡായിൽ അധ്യക്ഷത വഹിച്ചു. വികസന പദ്ധതി പ്രഖ്യാപനം വാഴൂർ സോമൻ എംഎൽഎയും ഹിദായ പദ്ധതി പ്രകാശനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയും നിർവഹിച്ചു.
മലപ്പുറം ബദ്റുജ ഇസ്‌ലാമിക് സെന്റർ ചെയർമാൻ സയ്യിദ് ശിഹാബുദ്ദീൻ അൽ ബുഖാരി അനുഗ്രഹ പ്രഭാഷണം നടത്തി. ഹിദായ ഷീ മിഷൻ പഞ്ചായത്ത് പ്രസിഡന്റ് മോളി ഡൊമിനിക്കും സ്പാനിഷ് ഭാഷ സർട്ടിഫിക്കറ്റ് വിതരണം കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസും നിർവഹിച്ചു. അബുഷമ്മാസ് അലി മൗലവി മുഖ്യ പ്രഭാഷണം നടത്തി.
അബുദാബി ഇന്ത്യൻ കൾചറൽ സെന്റർ മാനേജിങ് കമ്മിറ്റിയംഗം ഇസ്ഹാഖ് നദ്‌വി, അജ്മി ഗ്രൂപ്പ് ചെയർമാൻ അബ്ദുൽ ഖാദർ ഹിദായ രക്ഷാധികാരി ഉബൈദുല്ല അസ്ഹരി, സിഎസ്ഡിഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.സുരേഷ്, മലയരയ മഹാ സഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.സജീവ്, ഹിദായ ചെയർമാൻ നൗഷാദ് വെംബ്ലി, ട്രഷറർ പി.എച്ച്.നാസർ, അലക്സ് കോഴിമല, പി.എം അബ്ദുൽ സലാം, കമറുദ്ദീൻ മുളമൂട്ടിൽ, എ.അബ്ദുൽ സലാം, അബു ഉബൈദത്ത്, കെ.എൽ.ദാനിയേൽ, സജിത്.കെ.ശശി, ജിയാഷ് കരിം, പി.വൈ.അബ്ദുൽ ലത്തീഫ്, ഹംസ മദനി, എൻ.എ.വഹാബ്, എം.സി.ഖാൻ, സണ്ണി ആന്റണി, അയൂബ്ഖാൻ കാസിം, ജോസ് വരിക്കയിൽ, കൊപ്ലി ഹസൻ, ജോസഫ് മാത്യു, പി.ജെ.വർഗീസ്, ഈപ്പൻ മാത്യു, വി.ജെ.സുരേഷ് കുമാർ, പി.എൻ.അസീസ്, ഒ.കെ. അബ്ദുൽ സലാം, നാഗൂർ മീരാൻ സാഹിബ്, പരീത് ഖാൻ കറുത്തോരുവീട്, ഹാറൂൺ ഹബീബ്, ഹംസ ആലസംപാട്ടിൽ , കുഞ്ഞുമുഹമ്മദ് പാറയിൽ, കെ.ഇസ്മായിൽ, നവാസ് പുളിക്കൽ എന്നിവർ പ്രസംഗിച്ചു.
സിവിൽ സർവീസ് പരിശീലന കേന്ദ്രം, വിദേശ ഭാഷ പഠന കേന്ദ്രം, പിഎസ്‌സി പരിശീലനം എന്നിവയാണ് ഹിദായയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ. 300 പേർക്ക് താമസിച്ചും 200 പേർക്ക് അല്ലാതെയും ഇവിടെ പഠിക്കാൻ കഴിയുന്ന രീതിയിലാണ് വിദ്യാഭ്യാസസ്ഥാപനം നിർമിക്കുക.