കാർഷികവൃദ്ധി ഒരു ദൈവവിളിയാണ് .. മേജർ ആര്‍ച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ
കാർഷികവൃദ്ധി ഒരു ദൈവവിളിയാണന്നും, കർഷകൻ കൈയേറ്റക്കാരനല്ല, ഈ സമൂഹത്തെ തീറ്റിപോറ്റുന്ന അന്നദാതാവാണെന്നും സീറോ മലബാർ സഭയുടെ മേജർ ആര്‍ച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു .
മണ്ണില്‍ പൊന്നുവിളയിച്ച, കൃഷിക്കുവേണ്ടി ജീവിതം പൂർണമായും സമർപ്പിച്ച , 80 വയസു പിന്നിട്ട 188 കർഷകരെ , വീർ കിസാൻ ഭൂമിപുത്ര അവാർഡുകൾ നൽകി ഇൻഫാം ആദരിച്ച ചടങ്ങ് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാർ റാഫേൽ തട്ടിൽ മെത്രാപ്പോലീത്ത .
കാഞ്ഞിരപ്പള്ളി പൊടിമറ്റത്തു വച്ചായിരുന്നു അവാർഡ് ദാന, ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത് . സീറോ മലബാർ സഭ മേജർ ആര്‍ച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ, ഇന്‍ഫാം ദേശീയ രക്ഷാധികാരിയും താമരശേരി രൂപതാധ്യക്ഷനുമായ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷൻ മാര്‍ ജോസ് പുളിക്കല്‍ എന്നിവർ ചേർന്നാണ് കർഷകർക്ക് ആദരവ് നൽകിയത്. വീഡിയോ കാണുക.