പൊൻകുന്നത്ത് വാഹനാപകടം ; അമിതവേഗത്തിലെത്തിയ കാർ ഓട്ടോറിക്ഷയിലിടിച്ചു, ഒരു ബൈക്കും അപകടത്തിലാക്കി
പൊൻകുന്നത്ത് വാഹനാപകടം ; അമിതവേഗത്തിലെത്തിയ കാർ ഓട്ടോറിക്ഷയിലിടിച്ചു, ഒരു ബൈക്കും അപകടത്തിലാക്കി
പൊൻകുന്നം: ദേശീയപാതയിൽ അമിതവേഗത്തിലെത്തിയ കാർ എതിർവശത്തേക്ക് പാഞ്ഞ് മറ്റ് രണ്ടുവാഹനങ്ങളെ അപകടത്തിലാക്കി. ശനിയാഴ്ച രാത്രി ഏഴിന് പൊൻകുന്നം എസ്.എച്ച്.യു.പി.സ്‌കൂളിന് മുൻപിലായിരുന്നു അപകടം. വലതുവശത്തേക്ക് പാഞ്ഞുകയറിയ കാർ ഓട്ടോറിക്ഷയിലിടിച്ചു. ഈ സമയം പിന്നാലെയെത്തിയ ബൈക്കും ഓട്ടോയിലിടിച്ചു. കാറിനും ഓട്ടോയ്ക്കും കേടുപാടുണ്ട്.
കാർഡ്രൈവർക്ക് നിസാരപരിക്കുണ്ട്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.