വില്ലേജ് ഓഫീസ് സ്വയം പെയിന്റ് ചെയ്തത് വില്ലേജ് ഓഫീസർ മാതൃകയായി

കൂട്ടിക്കൽ : കഴിഞ്ഞ പത്തുവർഷത്തോളമായി മെയ്ന്റനൻസ് മുടങ്ങി കിടന്നിരുന്ന കൂട്ടിക്കൽ വില്ലേജ് ഓഫീസ് വൃത്തിയാക്കി, പെയിന്റ് ചെയ്ത് വില്ലേജ് ഓഫീസർ എ. എസ്. മുഹമ്മദും സഹപ്രവർത്തകരും മാതൃകയായി. വില്ലേജ് ഓഫീസർ എ. എസ്. മുഹമ്മദ്‌. ഗീത ഗോപാലൻ. മേരി തോമസ്. അബൂബക്കർ. വിഷ്ണു. വാസന്തി തുടങ്ങിയവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സജീവ പങ്കാളിത്തത്തോടെയാണ് വൃത്തിയാക്കൽ നടത്തിയത് . ഓഫീസിന്റെ പെയിന്റിംഗ് പണികൾ വില്ലജ് ഓഫിസർ എ. എസ്. മുഹമ്മദ്‌ സ്വയം ചെയ്യുകയായിരുന്നു.

1980കളിൽ പൂഞ്ഞാർ തെക്കേകര വില്ലേജ് വിഭജിച്ചാണ് കൂട്ടിക്കൽ വില്ലേജ് രൂപം കൊണ്ടത്. കൂട്ടിക്കൽ ടൗണിൽ സ്ഥിതി ചെയ്തിരുന്ന് വില്ലേജ് പഞ്ചായത്ത്‌ കെട്ടിടത്തിൽ ആണ് പ്രവർത്തിച്ചുകൊണ്ടരുന്നത് . തുടർന്ന് മൈക്കിൾ കള്ളിവയലിൽ, ഏന്തയാറിനു സമീപം കുപ്പയാകുഴി ഭാഗത്തു സൗജന്യമായി സ്ഥലം നൽകുകയും, അവിടെ 2000 മുതൽ വില്ലേജ് ഓഫിസ് പ്രവർത്തിച്ചുവരുന്നു.

എന്നാൽ കഴിഞ്ഞ പത്തുവർഷങ്ങളോളമായി മെയ്ന്റനൻസ് പണികൾ മുടങ്ങി കിടന്നിരുന്നതിനാൽ പായലും, കാടുംപിടിച്ചു കെട്ടിടവും പരിസര പ്രദേശങ്ങളും വൃത്തിഹീനമായി കിടക്കുകയായിരുന്നു. പ്രദേശവാസികളുടെ സഹകരണത്തോടെ വില്ലേജ് ഓഫിസ് ജീവനക്കാരും, നാട്ടുകാരും ഒത്തുചേർന്ന് ഓഫീസ് വൃത്തിയാക്കി . ഓഫീസിന്റെ പെയിന്റിംഗ് പണികൾ വില്ലജ് ഓഫിസർ എ. എസ്. മുഹമ്മദ്‌ സ്വയം ചെയ്യുകയായിരുന്നു.

error: Content is protected !!