പൊടിയന്റെ വീട്ടിലെത്തി സബ്കളക്ടർ വിവരങ്ങൾ ശേഖരിച്ചു
മുണ്ടക്കയം: പരിചരണം ലഭിക്കാതെ മുണ്ടക്കയത്ത് വയോധികൻ മരണമടഞ്ഞ സംഭവത്തിൽ സബ് കളക്ടറും സാമൂഹിക ക്ഷേമ വകുപ്പ് ഡയറക്ടറും തെളിവെടുപ്പ് നടത്തി.
സബ് കളക്ടർ രാജകുമാർ ചൗധരിയുടെ നേതൃത്വത്തിൽ അസംബനി തൊടിയിൽ പൊടിയന്റെ വീട് സന്ദർശിച്ച് പ്രദേശവാസികൾ, ജനപ്രതിനിധികൾ, ആശാവർക്കർമാർ, ആരോഗ്യപ്രവർത്തകർ എന്നിവരിൽനിന്നു വിവരങ്ങൾ ചോദിച്ചറിഞ്ഞു. പട്ടിണി മൂലമാണോ വാർധക്യം മൂലമാണോ മരണം സംഭവിച്ചതെന്നും തുടങ്ങിയ വിവരങ്ങൾ സബ്കളക്ടർ പരിശോധിച്ചു.
സാമൂഹികക്ഷേമ വകുപ്പ് ഡയറക്ടർ പി.പി. ചന്ദ്രബോസിന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. ഇരുവരും ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകും.
