അറിയിപ്പ് : ഗുണഭോക്താക്കൾ രേഖകൾ സമർപ്പിക്കണം
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ 2020-21 വർഷത്തെ ജനകീയാസൂത്രണ പദ്ധതികളായ കറവപശു വിതരണം , പോത്തുകുട്ടി വിതരണം , കന്നുക്കുട്ടി പരിപാലനം , ധാതുലവണ മിശ്രിതം വിതരണം എന്നീ പദ്ധതികളുടെ അംഗീകൃത ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട അർഹരായ കർഷകർ നിർദ്ദിഷ്ട ഫോമിലുള്ള അപേക്ഷയും അനുബന്ധ രേഖകളും ജനുവരി 31 നു മുൻപ് കാഞ്ഞിരപ്പള്ളി വെറ്ററിനറി പോളിക്ലിനിക്കിൽ എത്തിക്കേണ്ടതാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.ആർ. തങ്കപ്പൻ , വെറ്ററിനറി സർജൻ ഡോക്ടർ രമ്യ വി. എന്നിവർ അറിയിച്ചു