ഭക്ഷണവും മരുന്നും കിട്ടാതെ മരിച്ച വയോധികന്റെ ഭാര്യയെ വയോജനകേന്ദ്രത്തിലേക്ക് മാറ്റും
മുണ്ടക്കയം: ഭക്ഷണവും മരുന്നും കിട്ടാതെ വയോധികൻ മരിച്ചതിനെ തുടർന്ന് ഒറ്റപ്പെട്ട ഭാര്യ അമ്മിണിയെ വയോജനകേന്ദ്രത്തിലേക്ക് മാറ്റാൻ നടപടിയായി.
വണ്ടൻപതാൽ അസംബനി തൊടിയിൽ വീട്ടിൽ പൊടിയൻ(80) ചൊവ്വാഴ്ച മരിച്ചതിനെ തുടർന്ന് ഒറ്റപ്പെട്ട അവസ്ഥയിലാണ് അമ്മിണി. മാനസികപ്രശ്നങ്ങൾമൂലം കോട്ടയം മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. ആശുപത്രിയിൽനിന്ന് ഡിസ്‌ചാർജ് ചെയ്താൽ കാഞ്ഞിരപ്പള്ളി തമ്പലക്കാട് നല്ല സമരിയൻ വയോജനകേന്ദ്രത്തിലേക്ക് ഇവരെ മാറ്റുമെന്നും അതിനുള്ള നടപടികൾ പൂർത്തിയായതായും സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസർ പി.പി.ചന്ദ്രബോസ് പറഞ്ഞു.
