പ്രളയത്തിൽ നശിച്ച കനകപുരം നടപ്പാലം 27-ന് നാടിന് സമർപ്പിക്കും.
ഏന്തയാർ ഈസ്റ്റ്: 2021-ലെ പ്രളയത്തിൽ നശിച്ച കനകപുരം – കുപ്പായക്കുഴി നടപ്പാലത്തി നു പകരം നിർമിച്ച പാലം 27-ന് സഞ്ചാരത്തിന് തുറന്നു നൽകും.
വൈകീട്ട് നാലിനു കനകപുരം കമ്യൂണിറ്റി ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ പീരുമേട് എം.എൽ.എ. സിറിയക് തോമസ് പാലം നാടിനു സമർപ്പിക്കും.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ഡി. സുഗുണൻ അധ്യക്ഷനാകും. കോട്ടയം ഇടുക്കി ജില്ല കളിലെ ഏന്തയാർ കൊക്കെയാർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് നടപ്പാലം. കനകപുരം പ്രദേശവാസികൾക്ക് കോട്ടയം ജില്ലയിലെ വിവിധയിടങ്ങളിലേക്ക് പോകുവാനുള്ള എളുപ്പ വഴിയായിരുന്നു ഇത്.
പുതിയപാലം നിർമിക്കുന്നതിന്ന് അഴുത ബ്ലോക് പഞ്ചായത്ത് ജനറൽ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ച് നിർമാണം തുടങ്ങിയെങ്കിലും പൂർത്തിയായില്ല. പിന്നീട് അന്തരിച്ച വാഴൂർസോമൻ എം.എൽ.എ.യുടെ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ കൂടി അനുവദിച്ചാണ് പാലം നിർമാണം പൂർത്തിയായത്.
