മുണ്ടക്കയത്ത് വയോജനക്ലബുകൾ
പൊടിയന്റെ ദാരുണ മരണത്തിന്റെ പശ്ചാത്തലത്തിൽ മുണ്ടക്കയം പഞ്ചായത്തിൽ അങ്കണവാടി കേന്ദ്രീകരിച്ച് വയോജനക്ലബുകൾ രൂപീകരിക്കാൻ തീരുമാനിച്ചതായി പ്രസിഡന്റ് രേഖാ ദാസ് പറഞ്ഞു.
കോട്ടയം മെഡിക്കൽ കോളജിൽനിന്നും അമ്മിണിയെ ഏറ്റെടുക്കാനാളില്ലെങ്കിൽ പഞ്ചായത്ത് സുരക്ഷിതമായ അഭയകേന്ദ്രത്തിൽ പാർപ്പിക്കുമെന്നും ഇവർ വ്യക്തമാക്കി. പോലീസ് നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മകന് വീഴ്ച സംഭവിച്ചതായി കണ്ടാൽ പഞ്ചായത്ത് കേസെടുക്കാൻ ആവശ്യപ്പെടും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പഞ്ചായത്ത് ആശാവർക്കർമാരെയും ഐസിഡിഎസ് പ്രവർത്തകരെയും ആരോഗ്യവകുപ്പുകാരെയും വിളിച്ചുകൂട്ടി. വിവിധ വാർഡുകളിൽ പരിരക്ഷ ലഭിക്കാത്ത വയോധികരുണ്ടെങ്കിൽ അവരുടെ വിവരങ്ങൾ ശേഖരിച്ച് പഞ്ചായത്ത് സുരക്ഷാ നടപടി സ്വീകരിക്കും. കുടുംബശ്രീ പ്രവർത്തകരെ ഉൾപ്പെടുത്തി ബോധവത്കരണം നടത്തും.