സങ്കട വാർത്ത : കാഞ്ഞിരപ്പള്ളി ബസ്സ്റ്റാൻഡിൽ ബസ് കാലിലൂടെ കയറിയിറങ്ങി ഗുരുതര പരിക്കേറ്റ 80-കാരൻ മരണപെട്ടു.
കാഞ്ഞിരപ്പള്ളി ബസ്സ്റ്റാൻഡിൽ മുന്നോട്ടെടുത്ത സ്വകാര്യബസ് വയോധികന്റെ കാലിലൂടെ കയറിയിറങ്ങി ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 80 വയസ്സുകാരൻ മരണപെട്ടു . തുലാപ്പള്ളി പുളിയൻകുന്ന് വാലുമണ്ണിൽ ജോണി (80) നാണ്
ദാരുണമായ തരത്തിൽ മരണം സംഭവിച്ചത് .
ശനിയാഴ്ച രാവിലെ 10.45-നാ യിരുന്നു അപകടം നടന്നത് . ബസിന്റെ മുൻവ ശത്തുകൂടി മറുവശത്തേക്കു കടക്കുന്നതിനിടെ ബസ്തട്ടി അടിയിലേക്കുവീണ ജോണിന്റെ ഇടതുകാലിന്റെ മുട്ടിനു താഴോട്ടുള്ള ഭാഗത്തുകൂടി ബസിന്റെ മുൻചക്രം കയറിയിറങ്ങി. വലതുകാലിന്റെ മുട്ടിനും ഗുരുതര മുറിവേറ്റു. ഉടൻ ജനറൽ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുമാറ്റിയിരുന്നു . എങ്കിലും ജീവൻ രക്ഷിക്കുവായില്ല .
കട്ടപ്പന ഭാഗത്തേക്ക് പോവു കയായിരുന്ന ബസ് യാത്രക്കാരെ കയറ്റി മുന്നോട്ട് എടുക്കുമ്പോഴായിരുന്നു അപകടം. കറിക്കത്തി, വാക്കത്തി തുടങ്ങിയവ കൊണ്ടുനടന്ന് വിൽക്കുന്നയാളാണ് ജോൺ. അപകടത്തെ തുടർന്ന് സ്വകാര്യബസിന്റെ സർവീസും മുടങ്ങിയിരുന്നു.
ഡ്രൈവറുടെ കാഴ്ചമറയ്ക്കുന്ന ഭാഗത്തു നിന്നതാണ് അപകടത്തിന് കാരണമായതെന്ന് ബസ് ജീവനക്കാർ പറഞ്ഞു. ആംബുലൻസെത്തിയാണ് ജോണിനെ ആശുപത്രിയിലെത്തിച്ചത്. അഗ്നിരക്ഷാസേന, പോലീസ് എന്നിവർ സ്ഥലത്തെത്തിയിരുന്നു .
