കേരള കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്ന അവറാച്ചൻ മഠത്തിനകം ഓർമയായി
പാറത്തോട് : കേരള കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്ന അവറാച്ചൻ മഠത്തിനകം ഓർമയായി.
പൊതുരംഗത്തും സാമൂഹിക സാംസ്കാരിക രംഗത്തും നിറസാന്നിധ്യമായിരുന്ന മഠത്തിനകത്ത് അവറാച്ചൻ (എം.എ. ഏബ്രഹാം മഠത്തിനകം-97) കാഞ്ഞിരപ്പള്ളി മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു. പാറത്തോട് സർവീസ് സഹകരണ ബാങ്കിന്റെ സ്ഥാപക നേതാവും ആദ്യകാല പ്രസിഡന്റും ആയിരുന്നു. തുടർന്ന് പാറത്തോട് പഞ്ചായത്ത് മെംബറായും പ്രവർത്തിച്ചു. കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ല സെക്രട്ടറിയും പാറത്തോട് ഗ്രാമപഞ്ചയാത്ത് പ്രസിഡന്റുമായ ജോണികുട്ടി മഠത്തിനകം പരേതന്റെ മകനാണ് .
കുടിയേറ്റ മേഖലയായ ഇടുക്കിയിലെ 10ാം മൈല്‍ നരിപ്പാറ എന്ന പേരിനുപകരം “കാല്‍വരിമൗണ്ട്’ എന്ന് നാമകരണം ചെയ്യുന്നതിന് മുൻകൈയെടുത്തത് അവറാച്ചൻ മഠത്തിനകം ആയിരുന്നു . ഇടുക്കി, കുമളി, ആനവിലാസം, കാൽവരി മൗണ്ട്, ഉടുന്പൻചോല, മുരിക്കടി എന്നീ പ്രദേശങ്ങളിലെ ആദ്യകാല കൃഷിക്കാരനും പ്ലാന്ററുമായിരുന്നു അദ്ദേഹം .
ഭാര്യ പരേതയായ അന്നമ്മ ഏബ്രഹാം തിടനാട് മരുത്താനിയില് കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷകള്ചൊവ്വാഴ്ച രാവിലെ 10 ന് വീട്ടില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന പള്ളിയില്‍ കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷന് അഭിവന്ദ്യ മാര്‍ ജോസ് പുളിക്കല്‍ പിതാവിന്റെ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നതുമാണ്.
മക്കള്‍: എം.എ.ഏബ്രഹാം ജൂനിയര്‍ (ജര്‍മനി), പരേതനായ മാത്യു ഏബ്രഹാം, ചേച്ചമ്മ, ഗ്രേസിക്കുട്ടി, വത്സമ്മ, ഫിലോമിന, ജോണിക്കുട്ടി ഏബ്രഹാം (പ്രസിഡന്റ് പാറത്തോട് ഗ്രാമപഞ്ചായത്ത്) സെലിന്, ജാന്‍സി, റാണി
മരുമക്കള്‍ : എല്‍സമ്മ മനയത്ത് പുത്തന്‍പുര (നാല്കോടി), ആനിയമ്മ തറപ്പേര് (ഇരട്ടയാര്‍), ബേബിച്ചന് പാലയ്ക്കല്‍ (മുണ്ടക്കയം), ബേബി തെക്കേടത്ത് (കുടകച്ചിറ), ജോസ്മോന് ചേന്നങ്കര (എടത്വാ), ജൂലിയറ്റ് മാന്നാത്ത് (ശ്രീകണ്ഠാപുരം), ജോമിച്ചന്‍ കാഞ്ഞിക്കല്‍ (കോട്ടയം), ലാലിച്ചന്‍ കളപ്പുരയ്ക്കല്‍ (കാഞ്ചിയാര്‍), ടോം ചങ്ങങ്കരി (ചങ്ങനാശ്ശേരി)