പിസിയുടെ പ്രവചനം അച്ചട്ടായി.

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് മാറ്റിവച്ചില്ലെങ്കിൽ, കേരളം കൊറോണ രോഗബാധയുടെ പിടിയിലാകുമെന്ന് പി സി ജോർജ് എംഎൽഎ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, ആരും അത് കാര്യമായി ഗൗനിച്ചില്ല.

ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും കോവിഡ് നിയന്ത്രണ വിധേയമായെങ്കിലും , കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുകയാണ്. നിലവിൽ ദേശീയ ശരാശരിയുടെ ആറിരട്ടിയാണ് കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ദേശീയ ശരാശരി 2 , കേരളത്തിൽ 12 , കോട്ടയം ജില്ലയിൽ 14 . അതായത് നിലവിൽ കോട്ടയത്ത് നൂറുപേരെ ടെസ്റ്റ് ചെയ്യുമ്പോൾ, അതിൽ 14 പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നു..

പരിശോധനകളുടെ എണ്ണം കൂട്ടിയില്ലെങ്കില്‍ കേരളത്തിലെ സ്ഥിഗതികൾ കൈവിട്ടുപോകുമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. പൊതുജനം ജാഗ്രത കൈവിട്ടതും പൊതുഗതാഗതം അടക്കം എല്ലാത്തിലും നിയന്ത്രണങ്ങള്‍ നീക്കിയതും രോഗബാധ കൂടാൻ കാരണമായെന്നാണ് വിലയിരുത്തൽ.

തിരഞ്ഞെടുപ്പിന് മുൻപ്, ഡിസംബർ ആറിന്, പിസി ജോർജ് കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് വച്ച് നടത്തിയ പ്രസംഗത്തിനിടയിലെ പ്രവചനം ഇവിടെ കാണുക. ആ പ്രവചനം അച്ചട്ടായതുപോലെയാണ് നിലവിലെ കാര്യങ്ങൾ ..

error: Content is protected !!