കുളപ്പുറത്ത് രണ്ട് യുവാക്കള്‍ക്ക് നേരെ കുരുമുളക് സ്‌പ്രേ ആക്രമണം: ഓട്ടോറിക്ഷ തകര്‍ത്തു

കുളപ്പുറത്ത് യുവാക്കള്‍ക്ക് നേരെ കുരുമുളക് സ്‌പ്രേ ആക്രമണം നടത്തി ഓട്ടോറിക്ഷ അടിച്ചു തകര്‍ത്തു. തിങ്കളാഴ്ച്ച വൈകിട്ട് ഏഴിന് കുളപ്പുറം മിച്ചഭൂമിയില്‍ വച്ചാണ് സംഭവം. കുളപ്പുറം സ്വദേശികളായ ശ്യാം രാജു, പാലത്തിങ്കല്‍ രഞ്ജിത് എന്നിവരെയാണ് ആക്രമിച്ചത്. രണ്ടു യുവാക്കള്‍ എത്തി കുരുമുളക് സ്‌പ്രേ കണ്ണില്‍ അടിച്ച ശേഷം ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഓട്ടോറിക്ഷയും അടിച്ചു തകര്‍ത്തു. പരുക്കേറ്റ യുവാക്കളെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അക്രമികളെ പരിചയമില്ലാത്തതിനാല്‍ ഗുണ്ടാ സംഘമാണോ ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു.

error: Content is protected !!