നട്ടെല്ല് സംബന്ധമായ രോഗങ്ങളും പരിഹാരമാർഗ്ഗങ്ങളും : കാഞ്ഞിരപ്പള്ളി മേരി ക്യുൻസ് ആശുപത്രിയിലെ സ്പൈൻ സ്പെഷ്യലിസ്റ് ഡോ. ജെഫേഴ്സൺ ജോർജ് സംസാരിക്കുന്നു .

നമ്മുടെ ശരീരത്തിന്റെ കൺട്രോൾ ടവർ അന്ന് നമ്മുടെ നട്ടെല്ല് . ശരീരത്തിന്റെ മിക്കവാറും എല്ലാ പ്രക്രിയകളും നട്ടെല്ലുമായി ബന്ധപ്പെട്ടിരിക്കുന്നു . നട്ടെല്ലിന്റെ തകരാറുകൾ നമ്മുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചേക്കും . നട്ടെല്ലിൽ ഉണ്ടാകുന്ന പരിക്കുകൾ മൂലം ശരീരത്തിനുണ്ടാക്കുന്ന രോഗങ്ങൾ നിരവധിയാണ്. അതിനാൽ തന്നെ രോഗത്തിന്റെ മൂലകാരണം കണ്ടുപിടിച്ചു ചികിൽസിക്കേണ്ടത് അത്യാവശ്യമാണ് .

നട്ടെല്ലിന് പരിക്കേറ്റവരെ സഹായിക്കുബോൾ ഉണ്ടാകുന്ന തെറ്റുകൾ മൂലം, സഹായം ലഭിച്ചവർ പലപ്പോഴും നിത്യരോഗികൾ ആയേക്കാം . അതിനാൽ തന്നെ, അപകടത്തിൽ പെട്ട് പരിക്കേറ്റ് കിടക്കുന്നവരെ സഹായിക്കുവൻ ശ്രമിക്കുന്നവർ വളരെയധികം സൂക്ഷിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ ആ സഹായം ചിലപ്പോൾ അവരെ കൂടുതൽ ദുരിതത്തിൽ ആക്കിയേക്കാം.

നട്ടെല്ലിനുണ്ടാകുന്ന രോഗങ്ങൾ, അവയുടെ നൂതന ചികിത്സാരീതികൾ, നട്ടെല്ല് ശരിയായി സംരക്ഷികേണ്ടതെങ്ങനെ , അപകടത്തിൽ പെട്ട് നട്ടെല്ലിന് തകരാർ പറ്റിയ രോഗിയെ സഹായിക്കേണ്ടതെങ്ങനെ എന്നിങ്ങനെ വിവിധ വിഷയങ്ങളെപ്പറ്റി കാഞ്ഞിരപ്പള്ളി മേരി ക്യുൻസ് ആശുപത്രിയിലെ സ്പൈൻ സ്പെഷ്യലിസ്റ് ഡോക്ടർ ജെഫേഴ്സൺ ജോർജ് ഇവിടെ സംസാരിക്കുന്നു. കാഞ്ഞിരപ്പള്ളി മേരി ക്യുൻസ് ആശുപത്രിയിൽ ഡോക്ടർ ജെഫേഴ്സന്റെ മേൽനോട്ടത്തിൽ നട്ടെല്ലിന്റെ ചികിത്സയ്ക്കായി ആധുനിക സജ്ജീകരണങ്ങളോടെ പ്രവർത്തിക്കുന്ന സ്പൈൻ ട്രീറ്റ്മെന്റ് സെന്റർ പ്രദേശവാസികൾക്ക് ഏറെ സഹകരമാവുകയാണ്. നട്ടെല്ലിന് ഗുരുതരമായ രീതിയിൽ പരിക്കുപറ്റിയവരെ ദൂരെയുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് പകരം, കാഞ്ഞിരപ്പള്ളിയിൽ തന്നെ വിദഗ്ധ ചികിത്സ ലഭ്യമായിരിക്കുന്നത് പ്രദേശവാസികൾക്ക് ഏറെ ആശ്വാസമാണ്.

സച്ചിൻ ടെണ്ടുൽക്കറിന്റെ കീഴിൽ ഉണ്ടായിരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ ടീമിന്റെ ഡോക്ടർ ആയി സേവനം ചെയ്തിട്ടുള്ള പ്രസിദ്ധ സ്പൈൻ സ്പെഷ്യലിസ്റ് ഡോക്ടർ ജെഫേഴ്സൺ ജോർജ് , കാഞ്ഞിരപ്പള്ളി മേരി ക്യുൻസ് ആശുപത്രിയിൽ ചാർജ് എടുത്തതോടെ , അദ്ദേഹത്തിന്റെ ചികിത്സ ലഭിക്കുന്നതിനായി, കോഴിക്കോട് ഉൾപെടെയുള്ള ദൂര സ്ഥലങ്ങളിൽ നിന്നുപോലും രോഗികൾ കാഞ്ഞിരപ്പള്ളിയിൽ പതിവായി എത്താറുണ്ട് . .

നട്ടെല്ല് സംബന്ധമായ , രോഗങ്ങളെപ്പറ്റിയും, അവയുടെ നൂതന ചികിത്സാരീതികളെപ്പറ്റിയും ഡോക്ടർ ജെഫേഴ്സണുമായി നടത്തിയ അഭിമുഖം കാണുക .

error: Content is protected !!