കിലോമീറ്ററിന് ചെലവ് ഒരു രൂപ മാത്രം, ഗുണങ്ങൾ ഇവ

ഇന്ധന വിലവർധനയുടെ സമയത്ത് ഇലക്ട്രിക് കാർ ഉടമ പുതുപ്പള്ളി സ്വദേശി പി.എസ്.ദീപു പറയുന്നു.

മുൻപ് ഡീസൽ കാറായിരുന്നു ഉപയോഗിച്ചിരുന്നത്. 8 മാസം മുൻപ് ഇലക്ട്രിക് കാർ വാങ്ങി. ഒറ്റത്തവണ ചാർജ് ചെയ്താൽ 250 കിലോമീറ്റർ സഞ്ചരിക്കാം. വീട്ടിലെ എസി, അവ്ൻ എന്നിവയ്ക്കുള്ള പവർ പ്ലഗ് ഉപയോഗിച്ചാണു ചാർജ് ചെയ്യുന്നത്. പൂർണമായി ചാർജ് ചെയ്യാൻ 8 മണിക്കൂർ വേണം.

സർക്കാർ പദ്ധതിയായ ഫാസ്റ്റ് ചാർജിങ് സംവിധാനം ജില്ലയിൽ ഉടൻ എത്തുമെന്നു കേൾക്കുന്നു. ഇതുവഴി ചാർജ് ചെയ്യാൻ 45 മിനിറ്റു മതി. കൊച്ചിയിൽ ഇത്തരത്തിൽ ഒന്ന് ഉപയോഗിച്ചിരുന്നു. 400 രൂപ മാത്രമാണു ചെലവായത്. മെഡിക്കൽ ഡീലറായതിനാൽ ദിവസവും ദൂരയാത്ര ആവശ്യമായി വരുന്നു. ഇലക്ട്രിക് വാഹനത്തിൽ കിലോമീറ്ററിന് ഒരു രൂപ മാത്രമാണു ചെലവ്. ഡീസൽ വാഹനത്തിന് 8 രൂപയോളം വന്നിരുന്നു. 

ഗുണങ്ങൾ
∙ ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങളുടെ സർവീസിന് 5000 രൂപയോളമാണു ചെലവ്. ഇലക്ട്രിക് വാഹനത്തിന് 500 രൂപയിൽ താഴെ മതി.
∙ കരുത്തു കൂടുതലാണ് ഇലക്ട്രിക് വാഹനങ്ങൾക്ക്. എളുപ്പത്തിൽ മറ്റു വാഹനങ്ങളെ മറികടക്കാം. ഓട്ടമാറ്റിക് ആയതിനാൽ ഗിയർ മാറേണ്ട കാര്യവുമില്ല.

error: Content is protected !!