ഡൽഹിയിൽ സമരം ചെയ്യന്ന കർഷകർക്ക് ഐക്യദർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കേരള കർഷക യൂണിയൻ (എം) ട്രാക്ടർ റാലിക്ക് സ്വീകരണം നൽകി
മുണ്ടക്കയം: ഡൽഹിയിൽ സമരം ചെയ്യന്ന കർഷകർക്ക് ഐക്യദർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കേരള കർഷക യൂണിയൻ (എം) നിയോജക മണ്ഡലം പ്രസിഡന്റ് ആന്റണി അറയ്ക്കപ്പറമ്പിലിന്റെ നേതൃത്വത്തിൽ എരുമേലിയിൽ നിന്നും ആരംഭിച്ച ട്രാക്ടർ റാലിക്ക് മുണ്ടക്കയത്ത് സ്വീകരണം നൽകി.
മണ്ഡലം പ്രസിഡന്റ് ചാർലി കോശി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സെബാസ്റ്റ്യൻ കുളത്തുങ്കൽ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗവും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡൻറുമായ തോമസ്കുട്ടി മുതുപുന്നയ്ക്കൽ, നിയോജക മണ്ഡലം പ്രസിഡൻ്റ് സാജൻ കുന്നത്ത്, അബേഷ് അലോഷ്യസ്, ജാൻസ് വയലിക്കുന്നേൽ, പി.സി തോമസ്, ബിജോയി മുണ്ടുപാലം, സണ്ണി വെട്ടുകല്ലേൽ, അജി വെട്ടുകല്ലാംകുഴി, അനിയാച്ചൻ മൈലപ്ര, സദാനന്ദൻ, ജോസ് നടുപ്പറമ്പിൽ, സോജൻ ആലക്കുളം, പി.സി സൈമൺ, ബാബു ടി ജോൺ ജോഷി മൂഴിയാങ്കൽ, ജോസഫ് വളളിപ്പറമ്പിൽ, തോമസ് മൂലേപറമ്പിൽ, ടോമി കോഴിമല, തങ്കച്ചൻ കാരക്കാട്ട്, ടോമി പുറപ്പുഴ,റോയി വിളകുന്നേൽ, എ.കെ നാസർ, ഔസേപ്പച്ചൻ വാണിയപ്പുര എന്നിവർ പ്രസംഗിച്ചു.