2016 ചിത്രം ഇങ്ങനെ
കോട്ടയം: 2016ൽ യുഡിഎഫിൽ കോണ്ഗ്രസ് കോട്ടയം, പുതുപ്പള്ളി, വൈക്കം സീറ്റുകളിൽ മത്സരിച്ചു കോട്ടയത്തും പുതുപ്പള്ളിയിലും വിജയിച്ചു. കേരള കോണ്ഗ്രസ് -എം പാലാ, കടുത്തുരുത്തി, ഏറ്റുമാനൂർ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ സീറ്റുകളിൽ മത്സരിച്ച് ഏറ്റുമാനൂരിലും പൂഞ്ഞാറിലും പരാജയപ്പെട്ടു.
യുഡിഎഫ്
കോണ്ഗ്രസ്-മൂന്ന്
കേരള കോണ്ഗ്രസ് എം-ആറ്
2016ൽ സിപിഎം ഏറ്റുമാനൂർ, കോട്ടയം, പുതുപ്പള്ളി സീറ്റുകളിൽ മത്സരിച്ചതിൽ ഏറ്റുമാനൂരിൽ മാത്രമാണു വിജയിച്ചത്. വൈക്കത്തും കാഞ്ഞിരപ്പള്ളിയിലും മത്സരിച്ച സിപിഐ വൈക്കത്ത് വിജയിച്ചു. പൂഞ്ഞാറിലും ചങ്ങനാശേരിയിലും ജനാധിപത്യ കേരള കോണ്ഗ്രസ് മത്സരിച്ച് രണ്ടിടത്തും പരാജയപ്പെട്ടു. എൻസിപി പാലായിൽ മത്സരിച്ചു പരാജയപ്പെട്ടെങ്കിലും ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചു. കേരള കോണ്ഗ്രസ് സ്കറിയ തോമസ് കടുത്തുരുത്തിയിൽ പരാജയപ്പെട്ടു.
എൽഡിഎഫ്
സിപിഎം-മൂന്ന്
സിപിഐ-രണ്ട്
ജനാധിപത്യ കേരള
കോണ്ഗ്രസ്-രണ്ട്
എൻസിപി-ഒന്ന്
കേരള കോണ്ഗ്രസ് -സ്കറിയ -ഒന്ന്
എൻഡിഎയിൽ ബിജെപി കോട്ടയം, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, പുതുപ്പള്ളി, പാലാ സീറ്റുകളിലും ബിഡിജെഎസ് വൈക്കം, പൂഞ്ഞാർ, ഏറ്റുമാനൂർ സീറ്റുകളിലും കേരള കോണ്ഗ്രസ് പി.സി. തോമസ് കടുത്തുരുത്തിയിലും മത്സരിച്ചു.
എൻഡിഎ
ബിജെപി -അഞ്ച്
ബിഡിജഐസ് -മൂന്ന്
കേരള കോണ്ഗ്രസ് പി.സി. തോമസ് -ഒന്ന്
2016 ലെ കക്ഷിനില
കോണ്ഗ്രസ്-രണ്ട്
സിപിഎം-ഒന്ന്
കേരള കോണ്ഗ്രസ് എം-നാല്
സിപിഐ-ഒന്ന്
ജനപക്ഷം-ഒന്ന്
(2019ലെ പാലാ ഉപതെരഞ്ഞെടുപ്പിൽ പാലാ സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. 2020ൽ കേരള കോണ്ഗ്രസ് -എം ഇടതു മുന്നണിയിലെത്തിയതോടെ കാഞ്ഞിരപ്പള്ളി സീറ്റ് എൽഡിഎഫിനൊപ്പമായി)
2016 തെരഞ്ഞെടുപ്പിലെ
വിജയികൾ
പാലാ
കെ.എം. മാണി (യുഡിഎഫ്-കേരള കോണ്ഗ്രസ് -എം)-58,884
മാണി സി. കാപ്പൻ (എൽഡിഎഫ് -എൻസിപി)-54,181
എൻ. ഹരി (എൻഡിഎ -ബിജെപി)-24,821
ഭൂരിപക്ഷം-4703
ഉപതെരഞ്ഞെടുപ്പ് (2020 സെപ്റ്റംബർ)
മാണി സി. കാപ്പൻ (എൽഡിഎഫ്-എൻസിപി)-54,137
ജോസ് ടോം (യുഡിഎഫ്-കേരള കോണ്ഗ്രസ് എം)-51,194
എൻ. ഹരി (എൻഡിഎ-ബിജെപി)-18,044
ഭൂരിപക്ഷം-2,943
കടുത്തുരുത്തി
മോൻസ് ജോസഫ് (യുഡിഎഫ് -കേരള കോണ്ഗ്രസ് -എം)-73,793
സ്കറിയ തോമസ് (എൽഡിഎഫ് -കേരള കോണ്ഗ്രസ് സ്കറിയ)-31,537
സ്റ്റീഫൻ ചാഴികാടൻ (എൻഡിഎ -കേരള കോണ്ഗ്രസ്)-17,536
ഭൂരിപക്ഷം-42,256
വൈക്കം
സി.കെ. ആശ (എൽഡിഎഫ് -സിപിഐ)-61,997
എ. സനീഷ്കുമാർ (യുഡിഎഫ് -കോണ്ഗ്രസ്)-37,413
എൻ. നീലകണ്ഠൻ മാസ്റ്റർ എൻഡിഎ -ബിഡിജെഎസ്)-30,067
ഭൂരിപക്ഷം-24,584
ഏറ്റുമാനൂർ
കെ. സുരേഷ് കുറുപ്പ് (എൽഡിഎഫ് -സിപിഎം)-53,805
തോമസ് ചാഴികാടൻ (യുഡിഎഫ് -കേരള കോണ്ഗ്രസ് -എം)-44,906
എ.ജി. തങ്കപ്പൻ (എൻഡിഎ -ബിഡിജെഎസ്)-27,540
ഭൂരിപക്ഷം-8,899
കോട്ടയം
തിരുവഞ്ചൂർ രാധാകൃഷ്ണൻ (യുഡിഎഫ് -കോണ്ഗ്രസ്) 73,894
റെജി സഖറിയ (എൽഡിഎഫ് -സിപിഎം)40,262
എം.എസ്. കരുണാകരൻ (എൻഡിഎ -ബിജെപി)12,582
ഭൂരിപക്ഷം-33,632
പുതുപ്പള്ളി
ഉമ്മൻചാണ്ടി (യുഡിഎഫ് -കോണ്ഗ്രസ്)-71,597
ജയ്ക് സി. തോമസ് (എൽഡിഎഫ് -സിപിഎം)-44,505
ജോർജ് കുര്യൻ (എൻഡിഎ -ബിജെപി)-15,993
ഭൂരിപക്ഷം-27,092
ചങ്ങനാശേരി
സി.എഫ്. തോമസ് (യുഡിഎഫ് -കേരളകോണ്ഗ്രസ് എം)-50,371
ഡോ. കെ.സി. ജോസഫ് (എൽഡിഎഫ് -ജനാധിപത്യ കേരള കോണ്ഗ്രസ്)-48,522
ഏറ്റുമാനൂർ രാധാകൃഷ്ണൻ (എൻഡിഎ -ബിജെപി)-21,455
ഭൂരിപക്ഷം-1,849
സി.എഫ്. തോമസ് മരണപ്പെട്ടു (2020 സെപ്റ്റംബർ 27)
കാഞ്ഞിരപ്പള്ളി
ഡോ. എൻ. ജയരാജ് (യുഡിഎഫ് -കേരള കോണ്ഗ്രസ് -എം)-53,126
വി.ബി. ബിനു (എൽഡിഎഫ് -സിപിഐ)-49,236
വി.എൻ. മനോജ് (എൻഡിഎ -ബിജെപി)-31,411
ഭൂരിപക്ഷം-3,890
പൂഞ്ഞാർ
പി.സി. ജോർജ് (ജനപക്ഷം സ്വത) -63,621
ജോർജുകുട്ടി ആഗസ്തി (യുഡിഎഫ്-കേരള കോണ്ഗ്രസ് -എം)-35,800
പി.സി. ജോസഫ് (എൽഡിഎഫ് -ജനാധിപത്യ കേരള കോണ്ഗ്രസ്)-22,270
എം.ആർ. ഉല്ലാസ് (എൻഡിഎ -ബിഡിജെഎസ്)-19,966
ഭൂരിപക്ഷം-27,821