അധികം ബൂത്തുകൾ കണ്ടെത്തണം
കോട്ടയം: ആയിരം വോട്ടർമാരിൽ കൂടുതലുള്ള ബൂത്തുകളിൽ കോവിഡ് സുരക്ഷ മുൻനിർത്തി പഞ്ചായത്തുകളിൽ അധികം ഒരു ബൂത്തുകൂടി (ഓക്സിലയറി ബൂത്തുകൾ) ഏർപ്പെടുത്താനാണ് ഇലക്ഷൻ കമ്മീഷന്റെ നിലപാട്.
നഗരസഭയിലും കോർപറേഷനിലും ഒരു ബൂത്തിൽ 1500 വോട്ടർവരെയാകാം. ഇതിനുള്ള പ്രാഥമിക സർവേ നടത്തിയെങ്കിലും പരിമിതികൾ ഏറെയാണെ ന്നു വ്യക്തമായി. ഓരോ ബൂത്തിലും അധികമായി വോട്ടിംഗ് യന്ത്രം, ആറു ഉദ്യോഗസ്ഥർ, ഓഫീസ് സംവിധാനം, വൈദ്യുതി, ശൗചാലയം തുടങ്ങിയവ ക്രമീകരിക്കണം. ബൂത്തിൽ കയറിയിറങ്ങാനും വീൽചെയറിലെത്താനും റാന്പ് സൗകര്യം വേണം. മാസ്ക്, സാനിറ്റൈസർ, കൈയുറ തുടങ്ങിയവയും ക്രമീകരിക്കണം. പരീക്ഷക്കാലമായതിനാൽ വേണ്ടിടത്തോളം അധ്യാപകരെ ഇലക്ഷൻ ഡ്യൂട്ടിക്ക് നിയോഗിക്കുക എളുപ്പമല്ല.