കേരളാകോൺഗ്രസ് പി.ജെ. ജോസഫ് വിഭാഗവും പി.സി. തോമസിന്റെ കേരള കോണ്‍ഗ്രസും ലയിക്കുന്നു. ഇനി ബ്രാക്കറ്റില്ലാതെ കേരളാകോൺഗ്രസ് പിജെ ജോസഫിനൊപ്പം..

കേരളാകോൺഗ്രസ് എം ജോസ് കെ മാണി വിഭാഗവും, ജോസഫ് വിഭാഗവും തമ്മിലുള്ള തർക്കം മൂലം, കേരളാകോൺഗ്രസ് എം എന്ന പേര് ഉപയോഗിച്ചാൽ പോലും, കേസാകും എന്ന അവസ്ഥയിൽ നിന്നും, “കേരളാ കോൺഗ്രസ്” എന്ന ബ്രാക്കറ്റില്ലാത്ത പേര് പി ജെ ജോസഫ് വിഭാഗത്തിന് സ്വന്തമാവുകയാണ്. കേരളാകോൺഗ്രസ് പി.ജെ. ജോസഫ് വിഭാഗവും പി.സി. തോമസിന്റെ കേരള കോണ്‍ഗ്രസും തമ്മിലുള്ള ലയനം സംഭവിക്കുന്നതോടെ, ഇനി എതിർ ഗ്രൂപ്പുകൾ ബ്രാക്കറ്റില്ലാതെ കേരളാ കോൺഗ്രസ് എന്ന പേര് മാത്രം ഉപയോഗിച്ചാൽ തിരിച്ച് കേസ് കൊടുക്കാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ ഒറ്റ ദിവസം കൊണ്ട് തിരിയുകയാണ്.

കേരളാകോൺഗ്രസ് പി.ജെ. ജോസഫ് വിഭാഗവും പി.സി. തോമസിന്റെ കേരള കോണ്‍ഗ്രസും തമ്മിലുള്ള ലയനപ്രഖ്യാപനം ഇന്നുണ്ടായേക്കും. . ചിഹ്ന പ്രതിസന്ധിക്ക് പരിഹാരം തേടിയാണ് ജോസഫിന്‍റെ ലയനം. നിലവില്‍ പിസി തോമസിന്റെ കേരള കോണ്‍ഗ്രസിന്‍റെ ചിഹ്നം കസേരയാണ്. ലയനത്തിനുശേഷം സൈക്കിള്‍ ചിഹ്നത്തിലേക്ക് മാറും. എന്‍‍ഡിഎ വിട്ട പി.സി. തോമസ് ഇന്ന് യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വഷനില്‍ പങ്കെടുക്കും.

ഇരുപക്ഷത്തേയും നേതാക്കൾ തമ്മിൽ ഇതിനകം പല ഘട്ടങ്ങളായി രഹസ്യ ചർച്ച നടത്തിയിരുന്നു. ഇരു വിഭാഗങ്ങളും മുന്നോട്ടു വച്ചിട്ടുള്ള ധാരണകളെ അടിസ്ഥാനമാക്കിയാകും ലയനത്തിലേയ്ക്കെത്തുക എന്നാണ് അറിയുന്നത്. ലയനം നടക്കുകയാണെങ്കിൽ പി.ജെ.ജോസഫ് പാർട്ടി ചെയർമാനാകും. പി.സി. തോമസാകും പാർട്ടിയുടെ ഡെപ്യൂട്ടി ചെയർമാൻ.

കേരള കോൺഗ്രസ് പി.സി.തോമസ് വിഭാഗം യുഡിഎഫിലേക്ക്. പി.ജെ. ജോസഫ് വിഭാഗവും പി.സി. തോമസിന്റെ കേരള കോണ്‍ഗ്രസും തമ്മിലുള്ള ലയനപ്രഖ്യാപനം ഇന്നുണ്ടായേക്കും. ചിഹ്ന പ്രതിസന്ധിക്ക് പരിഹാരം തേടിയാണ് ജോസഫിന്‍റെ ലയനം. നിലവില്‍ പിസി തോമസിന്റെ കേരള കോണ്‍ഗ്രസിന്‍റെ ചിഹ്നം കസേരയാണ്. ലയനത്തിനുശേഷം സൈക്കിള്‍ ചിഹ്നത്തിലേക്ക് മാറും. എന്‍‍ഡിഎ വിട്ട പി.സി. തോമസ് ഇന്ന് യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വഷനില്‍ പങ്കെടുക്കും.

വർഷങ്ങളായി എൻഡിഎയിൽ പി.സി.തോമസ് വിഭാഗത്തിനു നേരിട്ട അവഗണനയുടെ പശ്ചാത്തലത്തിലാണു മുന്നണി വിട്ടു കേരള കോൺഗ്രസ് ജോസഫ് പക്ഷത്തിനൊപ്പം ചേരുന്നതു പരിഗണിക്കുന്നത്. സീറ്റു ലഭിക്കാത്തതും മുന്നണി വിടുന്നതിന് ആക്കംകൂട്ടി. എൻഡിഎയുടെ കേരളത്തിലെ ആദ്യ എംപിയാണു പി.സി.തോമസ്. എന്നാൽ അവഗണന നേരിട്ടു മുന്നണിയിൽ തുടരില്ലെന്ന് അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു.

error: Content is protected !!