KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വാഗ്ദാനം നൽകി ജനങ്ങളെ വഞ്ചിക്കില്ല, പ്രവർത്തിച്ച് കാണിക്കും-അൽഫോൻസ് കണ്ണന്താനം

വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കില്ല മറിച്ച് പ്രവർത്തിച്ച് കാണിക്കുമെന്ന് അൽഫോൻസ് കണ്ണന്താനം. കറുകച്ചാലിൽ നടത്തിയ എൻ.ഡി.എ.കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നേരിട്ട് ഏൽപ്പിച്ച ദൗത്യമാണ് തന്റെ സ്ഥാനാർഥിത്വമെന്നും ജനങ്ങൾ തന്നോടൊപ്പം ഉണ്ടാകുമെന്ന് ഉറപ്പാണെന്നും കണ്ണന്താനം പറഞ്ഞു.

നിയോജകമണ്ഡലം പ്രസിഡന്റ്‌ ടി.ബി.ബിനു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കർഷകമോർച്ച സംസ്ഥാന അധ്യക്ഷൻ അഡ്വ. എസ്.ജയസൂര്യൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ടി.വി.ആനന്ദബോസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാപ്രസിഡന്റ് നോബിൾ മാത്യു, ജില്ലാ വൈസ് പ്രസിഡന്റ് വി.എൻ.മനോജ്, എൻ.ഡി.എ. നിയോജകമണ്ഡലം കൺവീനർ മനു പള്ളിക്കത്തോട്, ജില്ലാ സെക്രട്ടറി വി.സി.അജി, ബി.ഡി.ജെ.എസ്.ജില്ലാ വൈസ് പ്രസിഡന്റ് ശ്രീനിവാസൻ പെരുന്ന, കെ.വി.നാരായണൻ, ഗ്രെയ്‌സമ്മ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!