കാഞ്ഞിരപ്പള്ളിയിൽ വൻ കഞ്ചാവ് വേട്ട ; ബസ് സ്റ്റാൻഡിൽ നിന്നും 20 കിലോ കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്തു, രണ്ട് യുവാക്കൾ അറസ്റ്റിൽ ..


കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ നടന്ന റെയ്‌ഡിൽ രണ്ടു യുവാക്കളിൽ നിന്നും 20 കിലോ കഞ്ചാവും 175 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു.

കാഞ്ഞിരപ്പള്ളി ഭാഗത്ത് കഞ്ചാവ് വിൽപ്പന നടത്തി വന്നിരുന്ന പായിപ്പാട് കുന്നന്താനം തുണ്ടിയിൽ ജെബി ജെയിംസ് (30), നെടുമുടി കല്ലൂ പറമ്പിൽ വിനോദ് ഔസേപ്പ് (28) എന്നിവരെയാണ് 20 കിലോ കഞ്ചാവുമായി പോലീസ് പിടികൂടിയത്. പിടികൂടാൻ ശ്രമിക്കുന്നതിനിടെ പോലീസിന് നേരെ കുരുമുളക് സ്പ്രേ ചെയ്യാൻ ശ്രമിച്ചെങ്കിലും ഇവരെ സാഹസികമായി പിടികൂടുകയായിരുന്നു. ഇവരിൽ നിന്നും വിവിധ ഇനം ലഹരിവസ്തുക്കൾ, നിരോധിത ഗുളികകൾ, ഇഞ്ചക്ഷൻ സിറിഞ്ചുകൾ എന്നിവ പിടിച്ചെടുത്തു.

ജില്ലാ പോലീസ് മേധാവി ഡി ശിൽപ ഐ .പി .എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡിവൈഎസ്പിമാരായ ബി അനിൽകുമാർ, വി.ജെ ജോഫി, എൻ സി രാജ്മോഹൻ എന്നിവരുടെ നിർദ്ദേശപ്രകാരം എസ് എച്ച് ഒ മാരായ എൻ. ബിജു, സാഗർ,കെ. കണ്ണൻ എസ്ഐമാരായ എൽദോ പോൾ,അനീഷ്, ടി. ശ്രീജിത്ത്, ബിജോയ്, പോലീസ് ഓഫീസർമാരായ പ്രതീഷ് രാജ്, ശ്രീജിത്ത് ബി. നായർ, അജയകുമാർ, അനീഷ് വി. കെ, തോംസൺ, അരുൺ, ഷമീർ, ഷിബു, സൈബർ സെൽ ഉദ്യോഗസ്ഥരായ ശ്യാം എസ് നായർ, ജോബിൻസ് ജെയിംസ്,അഭിലാഷ് പി. എസ് എന്നിവരാണ് പ്രതികളെ പിടികൂടാൻനേതൃത്വം നൽകിയത്. പിടികൂടിയ ലഹരി വസ്തുക്കൾക്ക് വിപണിയിൽ 50 ലക്ഷത്തോളം രൂപ വിലമതിക്കുന്നതാണ്.

.

error: Content is protected !!