പൊടിമറ്റം പരിന്തിരിക്കൽ റോയി തോമസ് (53, ഹോട്ടൽ ബ്രദേഴ്‌സ്) നിര്യാതനായി

പാറത്തോട് പൊടിമറ്റം പരിന്തിരിക്കൽ റോയി തോമസ് (53) നിര്യാതനായി. ഹൃദയാഘാതം ആയിരുന്നു മരണകാരണം. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി പൊടിമറ്റം കവലയിൽ ബ്രദേഴ്‌സ് എന്ന ഹോട്ടൽ നടത്തിവന്നിരുന്ന റോയിച്ചന്റെ വേർപാട് നാട്ടുകാർക്കും, ബന്ധുജനങ്ങൾക്കുമൊപ്പം, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിൽ പഠിച്ചിറങ്ങിയ നിരവധി പൂർവ്വവിദ്യാർത്ഥികളെയും വേദനിപ്പിച്ചു,

കാഞ്ഞിരപ്പള്ളി AKJM സ്‌കൂളിൽ വിദ്യാഭ്യാസം നേടിയതിന് ശേഷം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിൽ തുടർ വിദ്യാഭ്യാസം നടത്തിയ റോയ് തോമസ് എന്ന റോയിച്ചൻ, തുടർന്ന് പിതാവും സഹോദരനും നടത്തി വന്നിരുന്ന ഹോട്ടലിൽ അവർക്കൊപ്പം കൂടുകയായിരുന്നു. . കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിന്റെ കോമ്പൗണ്ടിനോട് ഏറെ അടുത്തുള്ള ബ്രദേഴ്‌സ് ഹോട്ടലിൽ ഭക്ഷണം കഴിക്കാത്ത കോളേജ് വിദ്യാർത്ഥികൾ ചുരുക്കമാണ്. എല്ലാവരോടും വളരെ സ്നേഹത്തോടെ പെരുമാറിയിരുന്ന റോയിയുടെ ഹോട്ടലിൽ, കോളേജിലെ പഠനം കഴിഞ്ഞുപോയ ശേഷവും നിരവധി പേർ സ്ഥിരമായി ചായ കുടിക്കുവാനും കുശലം പറയുവാനും ചെല്ലുമായിരുന്നു. കെ കെ റോഡിൽ കൂടി യാത്ര ചെയ്യുമ്പോൾ, സെന്റ് ഡൊമിനിക്‌സ് കോളേജിലെ നിരവധി പൂർവ വിദ്യാർത്ഥികളുടെ സ്ഥിര താവളമായിരുന്നു റോയിയുടെ ബ്രദേഴ്‌സ് ഹോട്ടൽ .

ഓർമ്മ വച്ച കാലം മുതൽ എന്നും അതിരാവിലെ എണീക്കുന്ന റോയി. , പൊടിമറ്റം കവലയിലുള്ള കുരിശുപള്ളിയിൽ പോയി പ്രാർത്ഥിച്ചു തിരികത്തിച്ച ശേഷമായിരുന്നു ദിവസം തുടങ്ങിയിരുന്നത്. ഇന്ന് രാവിലെ അഞ്ചുമണിയോടെ പതിവുപോലെ പൊടിമറ്റം കുരിശുപള്ളിയിൽ പോയി പ്രാർത്ഥിച്ച് തിരി കത്തിച്ച ശേഷം ശേഷം ഹോട്ടലിൽ എത്തി, അന്നത്തേക്കുള്ള കറികളും മറ്റും തയ്യാറാക്കി. തുടർന്ന് പെറോട്ട അടിക്കുവൻ തുടങ്ങി. അഞ്ച് പെറോട്ട അടിച്ചപ്പോഴേക്കും, റോയിക്ക് നെഞ്ചിനു വേദന വരികയും, അവിടെത്തന്നെ കുഴഞ്ഞുവീഴുകയുമായിരുന്നു. വീട്ടുകാർ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാൻ കഴിഞ്ഞില്ല.

അതിരാവിലെ നാലുമണിക്ക് എഴുന്നേൽക്കുന്ന റോയി, രാത്രി പതിനൊന്നര വരെ ദിവസവും തുടർച്ചയായി തന്റെ ആരോഗ്യം പോലും ശ്രദ്ധിക്കാതെ ജോലി ചെയ്യുമായിരുന്നു. ജീവിതകാലം മുഴുവനും, കഠിനമായി അധ്വാനിച്ചു ജീവിച്ച റോയി, ജോലി ചെയ്തുകൊണ്ടിരിക്കേ തന്നെയാണ് ജീവൻ വെടിഞ്ഞതും.

റോയിയുടെ സംസ്‌കാരം ബുധനാഴ്ച രാവിലെ ഒൻപതിന് പൊടിമറ്റം സെന്റ് മേരീസ് പള്ളി സിമിത്തേരിയിൽ .
ഭാര്യ :ബിന്ദു മൂഴൂർ ചെറുശേരിക്കുന്നേൽ കുടുംബാംഗം.
മക്കൾ : അമൽ , അഖിൽ (വിദ്യാർത്ഥി, സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ , കാഞ്ഞിരപ്പള്ളി), അലൻ (വിദ്യാർത്ഥി, എഎംഎച്ച്എസ്എസ് കാളകെട്ടി).

error: Content is protected !!