ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചു , ഡ്രൈവറായ യുവാവ് മരിച്ചു, സഹയാത്രികൻ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി എരുമേലി റോഡിൽ കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് ഹോസ്പിറ്റലിനും ഒന്നാം മൈലിനും ഇടയിൽ ഡ്യൂക്ക് ബൈക്ക് സ്കിഡ് ചെയ്ത് വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ എരുമേലി കണ്ണിമല കാട്ടിപ്പുരക്കൽ തോമസ് കെ ജെയുടെ മകൻ ബിജു ടി കെ (25) മരണപ്പെട്ടു. സഹയാത്രികനായ എരുമേലി വാഴക്കാല മറ്റത്തുമുണ്ടയിൽ അതുൽ വിജയൻ (22 ), ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.

ബുധനാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു അപകടം സംഭവിച്ചത് .

വഴിയിൽ ബൈക്ക് കിടക്കുന്നതു കണ്ട് എരുമേലിയിലേക്ക് പോയ കെ. ആർ. ടി. സി ബസിലെ ജീവനക്കാരാണ് യുവാക്കളെ ആശുപത്രിയിലെത്തിച്ചത്. അതു വഴി എത്തിയ ഗുഡ്സ് ഓട്ടോറിക്ഷ നിർത്തിച്ച് പരുക്കേറ്റവരെ കയറ്റി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഡ്രൈവർ കെ.സി. പൊന്നൂസ്, കണ്ടക്ടർ ടി. കെ. സന്തോഷ് എന്നിവരാണ് ആശുപത്രിയിലെത്തിക്കാൻ നേതൃത്വം നൽകിയത്.

ബിജോയുടെ മാതാവ്: ഗീത. സഹോദരൻ: ജിജോ.

error: Content is protected !!