ഇരുപത്തിയാറാം മൈല്‍ ബൈക്ക് അപകടം; മരണം രണ്ടായി, ഗുരുതരമായി പരിക്കേറ്റ അതുൽ വിജയൻ (25) മരണത്തിന് കീഴടങ്ങി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി എരുമേലി റോഡിൽ കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് ഹോസ്പിറ്റലിനും ഒന്നാം മൈലിനും ഇടയിൽ വച്ച് ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന എരുമേലി വാഴക്കാല മറ്റത്തുമുണ്ടയിൽ അതുൽ വിജയൻ (25) ഇന്ന് ഉച്ചയോടെ മരണത്തിന് കീഴടങ്ങി. ബുധനാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം ഉണ്ടായത്.

അപകട സമയത്ത് അതുലിന് ഒപ്പമുണ്ടായിരുന്ന കണ്ണിമല കാട്ടിപുരയ്ക്കൽ തോമസിന്റെ മകൻ ബിജോ ടി. കെ. (25) യെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവുങ്കിലും ജീവൻ രക്ഷിക്കുവാൻ കഴിഞ്ഞിരുന്നില്ല.

അപകടത്തിൽ ഏറെനേരം റോഡിൽ ആരുടേയും സഹായം ലഭിക്കാതെ , പെരുമഴയത്ത് ഗുരുതരമായി പരിക്കേറ്റ് രകതം വാർന്നു കിടന്നിരുന്ന അവരെ, അതുവഴി വന്ന കെഎസ്ആർടിസി ബസ് ജീവനക്കാരും യാത്രക്കാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത് .

error: Content is protected !!