കാഞ്ഞിരപ്പള്ളി ബ്ലോക്കിന് കീഴിൽ 100 ബെഡുകൾ ക്രമീകരിച്ച് അടിയന്തര സൗകര്യങ്ങളുമൊരുക്കി സി.എഫ്.എൽ.ടി.സി. 30-ന്ആ തുറക്കും

കാഞ്ഞിരപ്പള്ളി: ബ്ലോക്കിന് കീഴിൽ സി.എഫ്.എൽ.ടി.സി. ആരംഭിക്കുന്നതിന് ജനപ്രതിനിധികളുടെ ആരോഗ്യപ്രവർത്തകരുടെയും യോഗം ബ്ലോക്ക് പഞ്ചായത്തിൽ നടത്തി. പാറത്തോട് പൊടിമറ്റത്ത് നിർമലാ റിന്യുവൽ സെന്ററിലാണ് സി.എഫ്.എൽ.ടി.സി. തുടങ്ങാൻ കണ്ടെത്തിയിരിക്കുന്നത്. 100 ബെഡുകൾ ക്രമീകരിച്ച് അടിയന്തര സൗകര്യങ്ങളുമൊരുക്കി 30-ന് തുറക്കാനാണ് ലക്ഷ്യമിടുന്നത്. 

സി.എഫ്.എൽ.ടി.സി.യുടെ പ്രവർത്തനച്ചെലവിന് തുക കണ്ടെത്തുന്നത് സംബന്ധിച്ചും യോഗത്തിൽ ചർച്ച ചെയ്തു. ജില്ലാ പഞ്ചായത്ത് ഫണ്ടിൽനിന്ന്‌ അംഗങ്ങൾ 10 ലക്ഷം രൂപ വീതവും, ഗ്രാമപ്പഞ്ചായത്തിൽനിന്ന് അഞ്ചുലക്ഷം രൂപ വീതവും ബ്ലോക്ക് ഫണ്ടിലേക്ക് നൽകാൻ യോഗത്തിൽ തീരുമാനിച്ചതായി പ്രസിഡന്റ് അജിതാ രതീഷ് അറിയിച്ചു. 

ഡോക്ടർമാർ നഴ്‌സുമാർ എന്നിവരുടെ സേവനം ലഭ്യമാക്കേണ്ടതുണ്ട്. കോവിഡ് ബാധിതരുടെ ഭക്ഷണം ഉൾപ്പെടെയുള്ള ചെലവുകൾ ബ്ലോക്ക് പഞ്ചായത്താകും വഹിക്കുക. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് അഡ്വ. സാജൻ കുന്നത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.എസ്.കൃഷ്ണകുമാർ, സ്ഥിരംസമിതി അധ്യക്ഷരായ അഞ്ജലി ജേക്കബ്, വിമല ജോസഫ്, ജില്ലാ പഞ്ചായത്തംഗങ്ങളായ പി.ആർ.അനുപമ, സുബേഷ് സുധാകരൻ, ജെസി ഷാജൻ, ബി.ഡി.ഒ. അനു മാത്യു, പഞ്ചായത്ത് പ്രസിഡന്റുമാർ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

error: Content is protected !!