KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സി.പി.എം. പൊൻകുന്നം മുൻ ലോക്കൽ സെക്രട്ടറിയും വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ടി.എൻ.രാജഗോപാലിന്റെ പതിനൊന്നാമത് ചരമവാർഷികം ആചരിച്ചു

പൊൻകുന്നം: സി.പി.എം. പൊൻകുന്നം മുൻ ലോക്കൽ സെക്രട്ടറിയും വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ടി.എൻ.രാജഗോപാലിന്റെ പതിനൊന്നാമത് ചരമവാർഷികം ആചരിച്ചു. 

സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. വാഴൂർ ഏരിയാ സെക്രട്ടറി വി.ജി.ലാൽ അനുസ്മരണ പ്രഭാഷണം നടത്തി. ഏരിയാ കമ്മിറ്റിയംഗം ഐ.എസ്.രാമചന്ദ്രൻ, പൊൻകുന്നം ലോക്കൽ സെക്രട്ടറി കെ.സേതുനാഥ് തുടങ്ങിയവർ പങ്കെടുത്തു. 

കോവിഡ് നിയന്ത്രണമുള്ളതിനാൽ ലോക്കൽ കമ്മിറ്റിയംഗങ്ങൾ മാത്രമാണ് പരിപാടിയിൽ പങ്കെടുത്തത്.

error: Content is protected !!