വെള്ളാവൂർ പഞ്ചായത്ത് പരിധിയിൽ കോവിഡ് ബാധിതരുടെ എണ്ണം നൂറുകടന്നു
മണിമല: വെള്ളാവൂർ പഞ്ചായത്ത് പരിധിയിൽ കോവിഡ് ബാധിതരുടെ എണ്ണം നൂറുകടന്നു. വെള്ളാവൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പ്രതിരോധ കുത്തിവെയ്പ് നടക്കുന്നുണ്ടങ്കിലും കോവിഡ് രോഗികളെ കിടത്തി ചികിത്സിക്കാൻ പഞ്ചായത്തിൽ സൗകര്യങ്ങളില്ല. പ്രതിരോധ കുത്തിവെയ്പിന് രജിസ്ട്രേഷൻ നടത്താൻ കഴിയാത്തതും ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.