കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളിയിലെ ക്ഷേത്രങ്ങളിൽ അണുനശീകരണം നടത്തി .
കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ എട്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന പ്രമുഖവും, പുണ്യ പുരാതനവുമായ ശ്രീ ഗണപതിയാർ കോവിലും മധുര മീനാക്ഷി അമ്പലവും കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അണുനശീകരണം നടത്തി.
ദേവസ്വം ഭാരവാഹികളുടെ ആവശ്യ പ്രകാരം എട്ടാം വാർഡ് മെംബർ സുമി ഇസ്മായിൽ, വാർഡ് വികസന സമിതി കൺവീനർ എം.എ.ശശീന്ദ്രൻ, കുടുംബശ്രീ സിഡിഎസ് അംഗം ദീപ്തി ഷാജി, സിപിഐ (എം) ബ്രാഞ്ച് സെക്രട്ടറി ധീരജ് ഹരി, ഷാജി തേവർമലയിൽഎം റിബിൻ ഷാ എന്നിവരുടെ നേതൃത്വത്തിൽ രണ്ട് ക്ഷേത്രങ്ങളിലും അണു നശീകരണം നടത്തിയത് . ടീം8 വോളണ്ടിയർ ഷിഹാബ് കെ.എൻ ആണ് സന്നദ്ധ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.