നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥികൾ, വോട്ടെണ്ണൽ ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ, കൗണ്ടിങ്‌ ഏജൻറുമാർ, മാധ്യമ പ്രവർത്തകർ എന്നിവർക്ക് കോവിഡ് ആൻറിജൻ പരിശോധന ശനിയാഴ്ച നടക്കും

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥികൾ, വോട്ടെണ്ണൽ ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ, കൗണ്ടിങ്‌ ഏജൻറുമാർ, മാധ്യമ പ്രവർത്തകർ എന്നിവർക്ക് കോവിഡ് ആൻറിജൻ പരിശോധന ശനിയാഴ്ച നടക്കും. ജില്ലയിൽ ആകെ 3228 പേർക്കാണ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട് കോവിഡ് പരിശോധന നടത്തേണ്ടത്. ഇതിൽ 2073 പേരാണ് വ്യാഴാഴ്ച ആർ.ടി.പി.സി.ആർ. പരിശോധനയ്ക്ക് വിധേയരായത്. ശേഷിക്കുന്ന 1155 പേർ‍ക്ക് ആൻറിജൻ പരിശോധന നടത്തുന്നതിന് 27 കേന്ദ്രങ്ങളാണ് ഇന്ന് പ്രവർത്തിക്കുക. രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെയാണ് പരിശോധന. ഓരോ മണ്ഡലത്തിലും മൂന്നുകേന്ദ്രങ്ങൾ വീതമാണുള്ളത്. ഏജൻറുമാരും ഉദ്യോഗസ്ഥരും കൗണ്ടിങ്‌ നിയമന ഉത്തരവുമായി എത്തണം. രണ്ടു ഡോസ് കോവിഡ് വാക്സിൻ എടുത്തവർ പരിശോധനയ്ക്ക് വിധേയാരാകേണ്ടതില്ല. പരിശോധനാകേന്ദ്രങ്ങളുടെ പട്ടിക ചുവടെ:

കോട്ടയം: ജനറൽ ആശുപത്രി കോട്ടയം, കുടുംബാരോഗ്യകേന്ദ്രം നാട്ടകം, കുടുംബാരോഗ്യകേന്ദ്രം പനച്ചിക്കാട്

വൈക്കം: താലൂക്ക് ആശുപത്രി വൈക്കം, സാമൂഹികാരോഗ്യകേന്ദ്രം ഇടയാഴം, കുടുംബാരോഗ്യകേന്ദ്രം മറവന്തുരുത്ത്

കടുത്തുരുത്തി: പ്രാഥമികാരോഗ്യകേന്ദ്രം കടുത്തുരുത്തി, സാമൂഹികാരോഗ്യകേന്ദ്രം അറുന്നൂറ്റിമംഗലം, താലൂക്ക് ആശുപത്രി കുറവിലങ്ങാട്

പാലാ: ജനറൽ ആശുപത്രി പാലാ, സാമൂഹികാരോഗ്യകേന്ദ്രം ഇടമറുക്, സാമൂഹികാരോഗ്യകേന്ദ്രം ഉള്ളനാട്

പുതുപ്പള്ളി: താലൂക്ക് ആശുപത്രി പാമ്പാടി, പ്രാഥമികാരോഗ്യകേന്ദ്രം പുതുപ്പള്ളി, സാമൂഹികാരോഗ്യകേന്ദ്രം അയർക്കുന്നം

ചങ്ങനാശ്ശേരി: ജനറൽ ആശുപത്രി ചങ്ങനാശ്ശേരി, സാമൂഹികാരോഗ്യകേന്ദ്രം കറുകച്ചാൽ, പ്രാഥമികാരോഗ്യകേന്ദ്രം സചിവോത്തമപുരം

കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രി കാഞ്ഞിരപ്പള്ളി, പ്രാഥമികാരോഗ്യകേന്ദ്രം വെള്ളാവൂർ, കുടുംബാരോഗ്യകേന്ദ്രം മുണ്ടക്കയം

ഏറ്റുമാനൂർ: സാമൂഹികാരോഗ്യകേന്ദ്രം ഏറ്റുമാനൂർ, സാമൂഹികാരോഗ്യകേന്ദ്രം അതിരമ്പുഴ, സാമൂഹികാരോഗ്യകേന്ദ്രം കുമരകം

പൂഞ്ഞാർ: ജി.വി.രാജ പ്രാഥമികാരോഗ്യകേന്ദ്രം പൂഞ്ഞാർ, സാമൂഹികാരോഗ്യകേന്ദ്രം എരുമേലി, പ്രാഥമികാരോഗ്യകേന്ദ്രം തീക്കോയി.

error: Content is protected !!