കോവിഡ് വ്യാപനം രൂക്ഷമായ പനച്ചേപ്പള്ളി അസീസി ബേബി സദൻ, സ്‌പെഷ്യൽ സബ് ജയിൽ പൊൻകുന്നം, കൊക്കോബീൻ ചോക്കലേറ്റ് ഫാക്ടറി കാഞ്ഞിരപ്പള്ളി ഉൾപ്പെടെ കോട്ടയം ജില്ലയിൽ ആറു പുതിയ ക്ലസ്റ്ററുകൾ പ്രഖ്യാപിച്ചു;
കോവിഡ് വ്യാപനം രൂക്ഷമായ മേഖലകളും സ്ഥാപനങ്ങളും ഉൾപ്പെടെ ആറു ക്ലസ്റ്ററുകൾ പ്രഖ്യാപിച്ചു. ഇതോടെ കോട്ടയം ജില്ലയിൽ ആകെ 30 ക്ലസ്റ്ററുകളായി.
പുതിയതായി പ്രഖ്യാപിക്കപ്പെട്ട ക്ലസ്റ്ററുകൾ: ഇൻസ്റ്റിറ്റ്യൂഷണൽ ക്ലസ്റ്ററുകൾ: ഉഴവൂർ പഞ്ചായത്ത് 12-ാം വാർഡിലെ കാർഡിനൽ സ്‌പെഷ്യാലിറ്റി ആശുപത്രി(ഈ സ്ഥാപനം സി.എഫ്.എൽ.ടി.സി.യാക്കി).കാഞ്ഞിരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് 20-ാം വാർഡിൽ പനച്ചേപ്പള്ളി അസീസി ബേബി സദൻ(താത്കാലികമായി ഡൊമിസിലിയറി കെയർ സെന്ററാക്കി). സ്‌പെഷ്യൽ സബ് ജയിൽ പൊൻകുന്നം. കൊക്കോബീൻ ചോക്കലേറ്റ് ഫാക്ടറി കാഞ്ഞിരപ്പള്ളി. ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്ററുകൾ മറവന്തുരുത്ത് പഞ്ചായത്ത് നാലാം വാർഡിൽ പഞ്ഞിപ്പാലം മേഖല. മറവന്തുരുത്ത് പഞ്ചായത്ത് 12-ാം വാർഡിൽ കണ്ണങ്കേരി മേഖല.