78 അന്തേവാസികൾ ഉൾപ്പെടെ 84 പേർക്ക് കോവിഡ് പോസറ്റീവ്, തമ്പലക്കാട് പെനുവേൽ ആശ്രമം കോവിഡ് ക്ലസ്റ്റർ ആയി പ്രഖ്യാപിച്ച് ഡിസിസിയാക്കി.

കാഞ്ഞിരപ്പള്ളി: തമ്പലക്കാട് പെനുവേൽ ആശ്രമത്തിലെ അശരണരായ മാനസികവൈകല്യങ്ങളുള്ള 78 അന്തേവാസികൾ ഉൾപ്പെടെ 84 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആശ്രമം കോവിഡ് ക്ലസ്റ്റർ ആയി പ്രഖ്യാപിച്ച് ഡിസിസിയാക്കി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
78 അന്തേവാസികൾക്കൊപ്പം ഡയറക്ടർക്കും , അസിസ്റ്റന്റ് ഡയറക്ടർക്കും, 3 വോളന്റിയർമാർക്കും, ഡ്രൈവർക്കുമാണ് കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചത്.

ഇതോടെ ആരോഗ്യവകുപ്പ് പെനുവേൽ ആശ്രമം ഡോമിസിലിയറി കെയർ സെന്റർ ( ഡിസിസി) ആക്കി മാറ്റി. ആശ്രമ പരിസരം കോവിഡ്
ക്ലസ്റ്റർ ആയി പ്രഖ്യാപിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കാളകെട്ടി ആശുപത്രിയിലെ മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിൽ ഡോക്ടർ, നഴ്‌സ് എന്നിവരുടെ സേവനം ആശ്രമത്തിൽ ലഭ്യമാക്കി. ദിവസവും ഇവർ പരിശോധന നടത്തന്നുണ്ട്.

കൂടുതൽ ചികിത്സ ആവശ്യമുള്ളവരെ മുണ്ടക്കയം ഗവ ആശുപത്രിയിലെ ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

error: Content is protected !!