ഭയപ്പെട്ടത് തന്നെ സംഭവിച്ചു.. കോവിഡ് വ്യാപനം കൈവിട്ടുപോയി.., മുണ്ടക്കയം സർക്കാർ കോവിഡ് സെന്ററിൽ രണ്ടു ദിവസത്തിനുള്ളിൽ നാല് കോവിഡ് മരണങ്ങൾ, ഇന്നലെ ആനക്കല്ലിലും, എരുമേലിയിലും, ഇന്ന് ചിറക്കടവിലും കോവിഡ് മരണം .. നാടാകെ ഭീതിയിൽ.

കാഞ്ഞിരപ്പള്ളി മേഖലയിൽ കോവിഡ് മരണങ്ങൾ കൂടുകയാണ്. ആശുപത്രികൾ നിറഞ്ഞു കവിഞ്ഞ സാഹചര്യത്തിൽ ജനങ്ങൾ നിസ്സഹായരായി എന്തുചെയ്യണം എന്നറിയാതെ വിഷമിക്കുകയാണ്. മുണ്ടക്കയം സർക്കാർ വക ശ്‌മശാനത്തിൽ, ഇന്നലെ വിവിധ പ്രദേശങ്ങളിൽ നിന്നും എത്തിച്ച കോവിഡ് രോഗബാധയേറ്റ് മരിച്ച നിരവധിപേരുടെ മൃതദേഹങ്ങൾ ആണ് സംസ്കരിച്ചത്. ഈ ദുരിതകാലം കഴിയുന്നതുവരെ രോഗബാധയേൽക്കാതെ എങ്ങനെയെങ്കിലും പിടിച്ചുനിൽക്കുക എന്നതാണ് ഏവരുടെയും ലക്‌ഷ്യം. .. ഈ വൈകിയ വേളയിലിലെങ്കിലും ജാഗ്രത പുലർത്തിയില്ലെങ്കിൽ വൻദുരന്തം ആയിരിക്കും ഫലം എന്നതിൽ സംശയമില്ല.

ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം കാഞ്ഞിരപ്പള്ളി വിവിധ പഞ്ചായത്തുകളിലായി ഇതുവരെ കോവിഡ് മൂലം മരിച്ചത് എൺപതോളം പേരാണ്. എരുമേലി പഞ്ചായത്തിൽ മരണം ഇതുവരെ 14 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട് കഴിഞ്ഞു . പാറത്തോട് പഞ്ചായത്തിൽ 13 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

error: Content is protected !!