മുണ്ടക്കത്ത് ഗ്രാമപഞ്ചായത്ത് ആരംഭിച്ച ജനകീയ ഭക്ഷണശാല പൊതുജനങ്ങൾക്ക് ആശ്വാസമാകുന്നു ; ഊണിന് 20 രൂപയാണ് പാർസൽ 25 രൂപയും.
മുണ്ടക്കയം: മുണ്ടക്കയത്തെത്തുന്ന ഒരാൾ പോലും വിശന്നിരിക്കാൻ പാടില്ല എന്ന ഉദ്ദേശത്തോടെ ഗ്രാമ പഞ്ചായത്ത് ആരംഭിച്ച ജനകീയ ഭക്ഷണശാല പൊതുജനങ്ങൾക്ക് ആശ്വാസമാകുന്നു . . ടൗണിൽ കോസ്‌വേ കവലയിലെ മാർക്കറ്റ് ബിൽഡിംഗിലാണ് ഭക്ഷണശാല പ്രവർത്തിക്കുന്നത്. കുടുംബശ്രീക്കാണ് നടത്തിപ്പ് ചുമതല. ഊണിന് 20 രൂപയാണ് പാർസൽ 25 രൂപയും
ഊണിന് 20 രൂപയാണ് പാർസൽ 25 രൂപയും. മുട്ട വറുത്തത്, മാങ്ങാ ചമ്മന്തി, സാമ്പാർ, അച്ചാർ, ഇല തോരൻ , ഉൾപ്പെടെ അഞ്ചു കറികൾ വാഴയിലയിൽ പൊതിഞ്ഞു പാർസൽ ആയും നൽകും. കൈയിൽ പൈസയില്ലാതെ വിശക്കുന്നവർക്ക് സൗജന്യമായി ഊണും നൽകിവരുന്നു. കുടുംബശ്രീക്കാണ് നടത്തിപ്പ് ചുമതല.
വിവിധ വിഭാഗം ജനങ്ങൾ നാടൻ കാർഷിക വിളകളും , അരിയും സംഭാവനയായി നൽകുന്നതിനാൽ മെച്ചപ്പെട്ട നിലയിൽ സാമൂഹിക അടുക്കള പ്രവർത്തിക്കാനാകുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡണ്ട രേഖാ ദാസ് പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സി.വി. അനിൽകുമാർ , സി.ഡി.എസ്. ചെയർമാൻ പ്രമീള ബിജു എന്നിവർ നേതൃത്വം നൽകി വരുന്നു.