റേഷൻ വ്യാപാരികളോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച റേഷൻകട സമരം


സംസ്ഥാനത്തെ റേഷൻ കടകൾ തിങ്കളാഴ്ച അടച്ചിടുമെന്ന് ഓൾ ഇന്ത്യ റേഷൻ ഡീലേഴ്‌സ് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ബേബിച്ചൻ മുക്കാടൻ അറിയിച്ചു. റേഷൻ വ്യാപാരികളോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് കടയടയ്ക്കൽ സമരം.

22 റേഷൻ വ്യാപാരികളാണ് കോവിഡ് മൂലം മരിച്ചത്. ആയിരത്തോളം വ്യാപാരികൾ രോഗബാധിതരാണ്. മരിച്ച വ്യാപാരികളുടെ കുടുംബം അനാഥരായിരിക്കുകയാണ്. അവർക്ക് വേണ്ട സർക്കാർ ധനസഹായവും ഇൻഷുറൻസ് പരിരക്ഷയും നൽകണം. കൂടാതെ കിറ്റ് വിതരണം ചെയ്ത വകയിൽ ലഭിക്കാനുള്ള കമ്മീഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യണം.

മാനുവൽ വിതരണം നടത്താനുള്ള അനുമതി നൽകണം. മൈനസ് ബില്ലിങ് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. റേഷൻ വിതരണം ചെയ്യുന്ന ജീവനക്കാരോടുള്ള സർക്കാരിന്റെ അവഗണനയ്‌ക്കെതിരെ തിങ്കളാഴ്ച നടത്തുന്ന സൂചനാ കടയടപ്പുസമരത്തിൽ പങ്കെടുക്കാൻ ഓൾ ഇന്ത്യ റേഷൻ ഡീലേഴ്‌സ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.

error: Content is protected !!