KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വീട്ടിലെ കിണർ ഇടിഞ്ഞ് താഴ്ന്നനിലയിൽ

എരുമേലി: കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും വാഴക്കാലാ വാർഡിൽ കിണർ ഇടിഞ്ഞ് താഴ്ന്നു. 

പട്ടാണിപ്പീടികയിൽ ലൈലയുടെ വീട്ടിലെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. 

ഓരുങ്കൽകടവിൽ കൂർക്കക്കാലായിൽ സോജന്റെ വീടിന്റെ സംരക്ഷണക്കെട്ട് തകർന്നു. 

എയ്ഞ്ചൽവാലിയിൽ കാരുവള്ളിൽ ജോസഫിന്റെ വീടിന്റെ മേൽക്കൂര കാറ്റിൽ തകർന്നു. പ്രദേശത്ത് നിരവധി കുടുംബങ്ങളുടെ വാഴ, കപ്പകൃഷികൾ നശിച്ചു.

error: Content is protected !!