വീടിന്റെ സംരക്ഷണഭിത്തി തകർന്നു
കാഞ്ഞിരപ്പള്ളി: തമ്പലക്കാട് താമരശ്ശേരിപ്പടിക്ക് സമീപം വീടിന്റെ സംരക്ഷണഭിത്തി തകർന്നു.
അന്തിക്കാട്ട് ജോസിന്റെ വീടിന്റെ ആറടിയോളം വരുന്ന കരിങ്കൽകെട്ടാണ് ശനിയാഴ്ച രാവിലെ 11-ഓടെ തകർന്നുവീണത്.
കരിങ്കൽകെട്ട് ഇടിഞ്ഞുവീണത് സമീപത്തെ കൊട്ടാരത്തിൽ ജയചന്ദ്രന്റെ വീടിനും ഭീഷണിയായിട്ടുണ്ട്. കെട്ടിടിഞ്ഞതോടെ വീട്ടുമുറ്റത്തെ കിണറും അപകടാവസ്ഥയിലാണ്. കിണറിടിഞ്ഞാൽ വെള്ളം കുത്തിയൊഴുകി സമീപത്തെ വീടിനും നാശമുണ്ടാകും. പഞ്ചായത്തംഗം ബേബി വട്ടയ്ക്കാടും റവന്യൂ, അഗ്നിരക്ഷാസേന അധികൃതരും സ്ഥലത്തെത്തി.