കണ്ണീര്‍ക്കയത്തില്‍ കപ്പകര്‍ഷകര്‍; വാങ്ങുവാൻ ആളില്ല, ആവശ്യക്കാര്‍ക്ക് പറിച്ചുകൊണ്ടുപോകാമെന്ന നിലപാടിലാണ് പല കര്‍ഷകരും
കാഞ്ഞിരപ്പള്ളി : ഏറെ പ്രതീക്ഷയോടെ നടത്തിയ കപ്പകൃഷി കര്‍ഷകര്‍ക്ക് സമ്മാനിച്ചത് നഷ്ടക്കണക്ക്. കഴിഞ്ഞ കോവിഡ് കാലത്ത് ഒറ്റയ്ക്കും കൂട്ടായും നടത്തിയ കൃഷിയുടെ വിളവെടുപ്പ് നടത്താന്‍ പോലും മനസില്ലാതെയാണ് കര്‍ഷകര്‍.
എന്നാല്‍ കപ്പ വാങ്ങാന്‍ ആളില്ലാതായി. വാങ്ങുന്നവരാകട്ടെ ചുരുക്കം കിലോ മാത്രമേ വാങ്ങൂവെന്നതാണ് അവസ്ഥ. കപ്പ വാങ്ങിയാല്‍ വഴിയോരക്കച്ചവടം പോലും നടത്താന്‍ കഴിയാത്തതിനാല്‍ ആരും വാങ്ങാനും തയാറാകുന്നില്ല.
പച്ചക്കപ്പ ആര്‍ക്കും വേണ്ടെന്ന സ്ഥിതിയെത്തിയതോടെ ആവശ്യക്കാര്‍ക്ക് പറിച്ചുകൊണ്ടുപോകാമെന്ന നിലപാടിലാണ് പല കര്‍ഷകരും. ചിലര്‍ സമൂഹ അടുക്കളകളിലേക്ക് സൗജന്യമായി നല്കി. ക്വാറന്റൈനിലുള്ള കുടുംബങ്ങളിലേക്കും കപ്പ നല്കി സാമൂഹിക പ്രതിബദ്ധത അറിയിച്ചവരുണ്ട്.