KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മലയോരമേഖലയിൽ എക്സൈസ് സംഘത്തിന്റെ മിന്നൽ പരിശോധന; 665 ലിറ്റർ കോട നശിപ്പിച്ചു

പുഞ്ചവയൽ: മലയോരമേഖലയിൽ എക്സൈസ് സംഘത്തിന്റെ മിന്നൽ പരിശോധന. പുലിക്കുന്ന്, കീരിത്തോട്, എഴുകുംമൺ, എയ്ഞ്ചൽവാലി പ്രദേശങ്ങളിൽ നടന്ന പരിശോധനയിൽ വാറ്റുപകരണങ്ങളും 665 ലിറ്റർ വാഷും 15 ലിറ്റർ ചാരായവും കണ്ടെടുത്തു.

പ്രദേശങ്ങളിൽ വ്യാപകമായി ചാരായം വാറ്റ് നടക്കുന്നതായുള്ള രഹസ്യവിവരത്തെ തുടർന്നായിരുന്നു എക്‌സൈസ് ഇൻസ്‌പെക്ടർ ബി. അൻഷാദിന്റെ നേതൃത്വത്തിൽ പരിശോധന നടന്നത്. ചാരായം വാറ്റുമായി ബന്ധപ്പെട്ട് നാല് പേരുടെ പേരിൽ കേസ് എടുത്തു.

പ്രിവന്റീവ് ഓഫീസർമാരായ സി.ആർ. രമേശ്, മാത്യു വർഗീസ്, പി.എസ്. ഷിനൊ, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം.എസ്. ഹാംലെറ്റ്, ദീപു ബാലകൃഷ്ണൻ, വീണ, വിജയ രശ്മി തുടങ്ങിയവർ റെയ്ഡിൽ പങ്കെടുത്തു.

error: Content is protected !!