കാഞ്ഞിരപ്പള്ളിയിൽ മൊബൈൽ ഓക്സിജൻ പാർലർ സർവീസിന് തുടക്കമായി

കാഞ്ഞിരപ്പള്ളി : വിദ്യാഭ്യാസ സാമൂഹിക ശാക്തീകരണ പ്രസ്ഥാനമായ ആസർ ഫൌണ്ടേഷൻ കാഞ്ഞിരപ്പള്ളിയും ആരോഗ്യ – ആതുര സേവന രംഗത്തെ നിറ സാന്നിധ്യമായ കാഞ്ഞിരപ്പള്ളി ദയാ പാലിയേറ്റിവ് കെയർ സൊസൈറ്റിയും സംയുക്തമായി ഒരുക്കുന്ന ആരോഗ്യ സുരക്ഷ പദ്ധതിയാണ് മൊബൈൽ ഓക്സിജൻ പാർലർ സർവീസ്. കോവിഡ് പോസറ്റീവ് ആയ രോഗികൾക്കും, കോവിഡാനന്തര രോഗികൾക്കും ഓക്സിജൻ ലഭ്യത ഉറപ്പു വരുത്തുക എന്നതാണ് സംരംഭത്തിന്റെ പ്രാഥമിക ലക്ഷ്യം. ഓക്സിജൻ ആവശ്യമായി വരുന്ന ഘട്ടത്തിൽ രോഗികൾക്ക് വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്ന ഓക്സിജൻ പാർലർ വഴി ഓക്സിജൻ രോഗിയുടെ അടുക്കൽ എത്തിക്കുകയും, തുടർന്ന് അപകടനില തരണം ചെയ്യുന്നതിനനുസരിച്ച് രോഗിയെ വിദഗ്ത്ത ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റുവാനും സാധിക്കും.

മൊബൈൽ ഓക്സിജൻ പാർലറിന്റെ ഫ്ലാഗ് ഓഫ് കർമ്മം കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. KR തങ്കപ്പനും, പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോണികുട്ടി മഠത്തിനകവും സംയുക്തമായി നിർവഹിച്ചു. ഇത്തരം ഒരു സാമൂഹിക ഉത്തരവാദിത്വം ഏറ്റെടുത്തതിനെ അഭിനന്ദിക്കുകയും രണ്ട് പഞ്ചായത്തുകളുടെയും സഹകരണം വാഗ്ദാനം അറിയിക്കുകയും ചെയ്തു. ചടങ്ങിൽ ആസർ ഫൗണ്ടേഷൻ ചെയർമാൻ മുജീബ് റഹ്മാൻ, ദയാ പാലിയേറ്റീവ് പ്രതിനിധി അസ്‌ലം തലപ്പള്ളി, ഗ്രാമ പഞ്ചായത്ത് അംഗം സുമി ഇസ്മായിൽ എന്നിവർ സംസാരിച്ചു.

ആസർ ഫൌണ്ടേഷൻ സെക്രട്ടറി മുഹമ്മദ്‌ അൻസാരി പാറത്തോട്, വൈസ് ചെയർമാൻമാരായ ഷംസുദീൻ തോട്ടത്തിൽ, റിയാസ് കാൽടെക്സ്, ട്രഷറർ Adv. റഫീഖ് ഇസ്മായിൽ, അൽഫാസ് റഷീദ്, അനൂപ് A. ലത്തീഫ്, ഇസ്മായിൽ കനിക്കുട്ടി, A.A. ജലീൽ, പാറത്തോട് ജമാഅത്ത് പ്രസിഡന്റ് അബ്ദുൽ അസീസ്, ദയപാലിയേറ്റിവ് കെയർ സെക്രട്ടറി ഇസ്മായിൽ ലെഗ്സ്, അൻസർ റഷീദ്, അബ്ദുൽ ഹൈ, അബ്ദുൽ ഹക്കിം, യാസർ, PP സമദ് തുടങ്ങിയവർ പങ്കെടുത്തു. ഓക്സിജൻ കെയർ സർവീസ് ശ്രീ. താജുദീൻ കാഞ്ഞിരപ്പള്ളിയുടെ നേതൃത്വത്തിൽ നടന്നു.
Helpline:
9447427493
9447287429
9645006087
9567621133
8547696180

error: Content is protected !!